കണ്ണൂര്‍: ‘ബിറ്റ്കോയിനെ’ കുറിച്ച് ഒന്നും അറിയാതെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പറ്റിക്കപ്പെട്ടവർക്ക് നഷ്ടമായത് ലക്ഷങ്ങൾ. ബിറ്റ്കോയിന് മൈനിങ്ങിലൂടെ എന്ന വ്യാജേന ദിവസ ലാഭവിഹിതം നല്കി പ്രലോഭിപ്പിച്ചാണ് 500ലധികം പേരെ പറ്റിച്ചത്. ‘ബിറ്റ്ഫറി ഡോട്ട് കോം’ എന്ന കമ്പനിയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് ‘ബിറ്റിവൈ ടോക്കണ്‍ ക്ലബ്ബ്’ ആണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയത്. ഒരു സംഘത്തിലുണ്ടായിരുന്ന 250 പേരാണ് തട്ടിപ്പ് വെളിപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടവർ പറയുന്നത് ഇങ്ങനെ മൂന്ന് ഗ്രൂപ്പുകളുണ്ടെന്നാണ്.
ലക്ഷങ്ങൾ മോഷ്ടിച്ച സൈറ്റും അഡ്മിൻമാരും അപ്രത്യക്ഷരായി. കേരളത്തിൽ നിന്നും പുറത്തുനിന്നും ഉള്ളവരാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്. വിചിത്രമെന്നു പറയട്ടെ, ബിറ്റ്കോയിനെക്കുറിച്ചും ഇടപാടിനെക്കുറിച്ചും ഇതുവരെ കേട്ടിട്ടില്ലാത്തവർ പോലും ഇവിടെ ഇതിനായി പണം നൽകിയിട്ടുണ്ട്.