രാജസ്ഥാൻ : രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ മനേറിനെ പുതിയ തണ്ണീർത്തടമായി പ്രഖ്യാപിക്കും. ശൈത്യകാലത്ത് ദേശാടന പക്ഷികളുടെ പ്രധാന ആവാസ വ്യവസ്ഥയായ ബ്രഹ്മ, ദന്ത തടാകങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിവിടെ. തണ്ണീർത്തടമായി പ്രഖ്യാപിക്കുന്നതിലൂടെ, ബ്രഹ്മ, ദന്ത തടാകങ്ങളുടെ ധാതു സമ്പത്തിനെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്ട്ര പ്രാധാന്യമുള്ള റംസാർ സൈറ്റുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 1971 ലെ റാംസർ കൺവെൻഷൻ പ്രകാരം, പുതിയ തണ്ണീർത്തടം സംരക്ഷിക്കപ്പെടും.
കഴിഞ്ഞ നാലു വർഷമായി,മനേറിലെ ഗ്രാമവാസികൾ ദേശാടന പക്ഷികൾക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥ ഒരുക്കുന്നതിനായി പ്രവർത്തിക്കുന്നു. ഈ കാലയളവിൽ, ഗ്രാമവാസികൾ പരിക്കേറ്റ പക്ഷികളുടെ സംരക്ഷണം, പക്ഷി നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ തുടർന്നു. ശൈത്യകാലത്ത് ഏകദേശം 150 വ്യത്യസ്ത ഇനം പ്രാദേശിക, ദേശാടന പക്ഷികൾ തടാകം സന്ദർശിക്കുന്നു.