വാരാണസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. ടേക്ക് ഓഫിനിടെ പക്ഷി വന്ന് ഹെലികോപ്റ്ററിൽ ഇടിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം.
വാരണാസിയിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയരാൻ ഒരുങ്ങുമ്പോൾ പക്ഷി വന്ന് ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കി. വാരണാസിയിൽ നിന്ന് ലഖ്നൗവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.