Spread the love

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ അഗ്നിപഥ് രജിസ്ട്രേഷൻ ഇന്ന് ആരംഭിച്ചു. രജിസ്ട്രേഷൻ ഓൺലൈനായി നടത്തും. agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ 5 വരെ അപേക്ഷിക്കാം. അന്തിമ നിയമന പട്ടിക ഡിസംബർ 11ന് പ്രസിദ്ധീകരിക്കും. ഈ വർഷം 3,000 ലധികം ആളുകളെ റിക്രൂട്ട് ചെയ്യും. വിജ്ഞാപനത്തെക്കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവികസേനയുടെ രജിസ്ട്രേഷൻ നടപടികൾ നാളെ ആരംഭിക്കും. കരസേനയുടെ രജിസ്ട്രേഷൻ അടുത്ത മാസം മുതൽ ആരംഭിക്കും.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. സംയുക്ത കിസാൻ മോർച്ച ഇന്ന് യുപിയിലും ഹരിയാനയിലും പദ്ധതിക്കെതിരെ പ്രതിഷേധം നടത്തും.

വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയിലൂടെ കുടിശ്ശിക ഉൾപ്പെടെ സൈനികരുടെ പെൻഷൻ തുക നൽകാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ നീക്കം. 2,000 കോടി രൂപ കുടിശ്ശികയായി സർക്കാർ നൽകേണ്ടിവരും.

By newsten