Spread the love

ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീമംഗവും രഞ്ജി ട്രോഫി താരവുമായ ബേസിൽ തമ്പി വിവാഹിതനായി. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിയായ ബേസിൽ തമ്പി മുല്ലമംഗലം വീട്ടിൽ എം.എം തമ്പിയുടെയും ലിസി തമ്പിയുടെയും മകനാണ്. പെരുമ്പാവൂർ കുറുപ്പംപടി വാഴപ്പിള്ളിക്കുടി വീട്ടിൽ റോയി ഡേവിഡിന്‍റെയും ജെസ്സി റോയിയുടെയും മകളായ സ്നേഹ റോയ് ആണ് വധു.

കേരള ക്രിക്കറ്റ് രഞ്ജി ട്രോഫി കോച്ച് ടിനു യോഹന്നാൻ, കേരള ക്യാപ്റ്റൻ സച്ചിൻ ബേബി, ഐപിഎൽ താരങ്ങൾ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

By newsten