Spread the love

മിനിയാപൊളിസ്: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഇന്ത്യ പോലുള്ള ചില സ്ഥലങ്ങളിലും ഉച്ചഭാഷിണി ബാങ്ക് വിളികൾ അനുവദനീയമാണെങ്കിലും ഒരു വിഭാഗം രാജ്യങ്ങളിൽ ബാങ്ക് വിളികൾ നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. ഉച്ചഭാഷിണി ഒഴിവാക്കി പള്ളികളിലും പ്രാർത്ഥനാ ഹാളുകളിലും ഒതുങ്ങുന്ന തരത്തിലായിരിക്കും ബാങ്ക് വിളി. ചില രാജ്യങ്ങളിൽ, ഉച്ചഭാഷിണികളുള്ള ബാങ്ക് വിളികൾ റമദാൻ മാസത്തിൽ മാത്രമേ അനുവദിക്കൂ.

അമേരിക്കൻ ഐക്യനാടുകളിലെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ഉച്ചഭാഷിണിയിലുള്ള ബാങ്ക് വിളിക്ക് ഇത്തരം നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നു. ഏത് സമയത്തും ഉച്ചഭാഷിണിയിലുള്ള ബാങ്ക് വിളി അനുവദിക്കുന്ന അമേരിക്കയിലെ ആദ്യത്തെ പ്രധാന നഗരമായി മിനിയാപൊളിസ് മാറി.

മാർച്ചിൽ സിറ്റി കൗൺസിൽ ഒരു പ്രമേയം പാസാക്കിയതിന് ശേഷമാണ് വർഷം മുഴുവൻ ഉച്ചഭാഷിണിയിലുള്ള ബാങ്ക് വിളി അനുവദിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ പ്രധാന നഗരമായി മിനിയാപൊളിസ് മാറിയത്. ഇതോടെ, നഗരത്തിലെ ആയിരക്കണക്കിന് മുസ്ലിം നിവാസികൾക്ക് മറ്റ് രാജ്യങ്ങളിലെന്ന പോലെ പരസ്യമായ ബാങ്ക് വിളി കേൾക്കാൻ കഴിയും. നഗരത്തിലെ താമസക്കാരിൽ ഭൂരിഭാഗവും സൊമാലിയൻ കുടിയേറ്റക്കാരാണ്.

By newsten