ന്യൂദല്‍ഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതികരണവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് പ്രതിഷേധിക്കാൻ തീരുമാനിക്കുന്ന ഏതൊരു വ്യക്തിക്കും നേരെയുമുള്ള നിരോധനം ആണെന്ന് അദ്ദേഹം പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്‍റെ നയങ്ങളെ താൻ വ്യക്തിപരമായി എതിർക്കുന്നുവെന്നും എന്നാൽ ചിലരുടെ തെറ്റുകൾക്ക് ഒരു പാർട്ടിയെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് ഒവൈസിയുടെ പ്രതികരണം.