Spread the love

തിരുവവന്തപുരം: അൺപാർലമെന്‍ററി എന്ന പേരിൽ പാർലമെന്‍റിൽ 65 വാക്കുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. നോട്ട് നിരോധനം പോലെ ലാഘുവത്തോടെയാണ് വാക്കുകൾ നിരോധിക്കുന്നതെന്നും പാർലമെന്‍റിനുള്ളിൽ തന്നെ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും റദ്ദാക്കാനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും റഹീം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് റഹീം ഇക്കാര്യം പറഞ്ഞത്.

“ഇതിനകം നിരോധിച്ചത് നിരവധി മനുഷ്യരുടെ സ്വാതന്ത്ര്യമാണ്,” സമകാലിക സംഭവങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം റഹീം എഴുതി.ഫാ. സ്റ്റാൻ സ്വാമി, ടീസ്റ്റ, ആർ ബി ശ്രീകുമാർ , ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈർ , ബുൾ ഡോസർ രാജിന്‍റെ ഇരകളായ പേരറിയാത്ത ഇന്ത്യക്കാർ , നോട്ടുനിരോധനത്തിന്‍റെ രക്തസാക്ഷികൾ തുടങ്ങിയ ഉദാഹരണങ്ങൾ റഹിം ചൂണ്ടിക്കാട്ടി.

By newsten