ചെന്നൈ: ഒക്ടോബറിൽ വാഹന വിൽപ്പനയിൽ 48 ശതമാനം വർദ്ധനവുണ്ടായതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ). എഫ്എഡിഎ ഡാറ്റ അനുസരിച്ച്, വാഹന വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മാസം വർദ്ധിച്ചിട്ടുണ്ട്.
ഈ വർഷം ഒക്ടോബറിൽ 20,94,378 വാഹനങ്ങളാണ് വിറ്റഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ 14,18,726 വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചത്. മാത്രമല്ല, 2019 ൽ ഇതേ മാസത്തിൽ വിറ്റ 19,33,484 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം ഒക്ടോബറിലെ വിൽപ്പന 8 ശതമാനം കൂടുതലാണ്.