Author: newsten

പുതിയ തസ്തിക കണ്ടെത്തിയില്ല; ഇക്കൊല്ലവും കെഎഎസ് വിജ്ഞാപനമില്ല

തിരുവനന്തപുരം: ആദ്യ വിജ്ഞാപനം വന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ (കെഎഎസ്) അടുത്ത വിജ്ഞാപനം തയ്യാറായിട്ടില്ല. ഈ വർഷവും ഇത് പ്രസിദ്ധീകരിച്ചേക്കില്ല. പുതിയ തസ്തികകൾ കണ്ടെത്തി ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. ഡിസംബർ 31നകം വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ…

300 ടൺ ഇ-മാലിന്യം ശേഖരിക്കാൻ കാമ്പയിനുമായി ക്ലീൻ കേരള കമ്പനി

കോട്ടയം: ജില്ലയിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ-മാലിന്യം) ശേഖരിക്കുന്നതിന് ക്ലീൻ കേരള കമ്പനി ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിന് തുടക്കമിട്ടു. ഡിസംബർ 1 മുതൽ 31 വരെയാണ് കാമ്പയിൻ. കോട്ടയം ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളിലെയും 71 പഞ്ചായത്തുകളിലെയും വീടുകളിൽ നിന്ന് ഹരിത കർമ്മ…

സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി തേടി ഹര്‍ജികൾ; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയുള്ള ഹർജികൾ പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്,ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 1954ലെ സ്പെഷ്യൽ മാര്യേജ്…

കോള്‍ ഇന്ത്യ ഉള്‍പ്പടെ 3 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ തീരുമാനം

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയായ കോൾ ഇന്ത്യ ഉൾപ്പെടെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാൻ സർക്കാർ തീരുമാനിച്ചു. 5 മുതൽ 10 ശതമാനം വരെ ഓഹരികൾ വിൽക്കും. കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്, രാഷ്ട്രീയ കെമിക്കൽസ്…

ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തോൽവി

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഓക്‌ലന്‍ഡില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ആതിഥേയര്‍ ടീം ഇന്ത്യയെ തുരത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 306…

കടൽക്കൊല കേസ്; 9 മത്സ്യതൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയെന്ന് സുപ്രീംകോടതി

ഡൽഹി: കടൽക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് കോടതി ഉത്തരവിട്ടത്. ബോട്ട് ഉടമയ്ക്ക് നൽകിയ നഷ്ടപരിഹാര തുകയായ രണ്ട് കോടിയിൽ നിന്നാണ് ഈ തുക…

രാജ്ഭവന്‍ മാർച്ച്; പങ്കെടുത്ത 7 ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്‌

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് മുതിർന്ന ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദേശം. സെക്രട്ടേറിയറ്റിലെ ഇടത് സംഘടനാ നേതാക്കൾ ആണ് മാർച്ചിൽ…

ഫുട്ബോൾ സംബന്ധിച്ച പ്രസ്താവനയിൽ വിശദീകരണവുമായി സമസ്ത

കോഴിക്കോട്: ഫുട്ബോൾ ലഹരിയാകരുതെന്ന സമസ്തയുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്ബോൾ അമിത ലഹരിയാകുന്നതിനെ ആണ് എതിർക്കുന്നതെന്നും ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിൽ നീങ്ങുന്നത് തടയാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

മാറ്റത്തിന് വിദ്യാഭ്യാസരംഗം; പ്രൈമറി ക്ലാസുകളിൽ എഴുത്തുപരീക്ഷ ഒഴിവാക്കുന്നത് പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഗ്രേഡിംഗ് കൊണ്ടുവരുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നേരത്തെ മാറ്റിവച്ച ഗ്രേഡിംഗ് വീണ്ടും നടപ്പാക്കാനാണ് സർക്കാർ നീക്കം. പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജുകളിൽ…

വീട് നഷ്ട്ടപെട്ടയാൾക്ക് ദുരിതാശ്വാസത്തുക നൽകിയില്ല; ഡപ്യൂട്ടി കലക്ടറുടെ വാഹനം കോടതി ജപ്തി ചെയ്തു

കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് അനുവദിച്ച ദുരിതാശ്വാസ തുക നൽകാത്തതിനെ തുടർന്ന് മുൻസിഫ് കോടതി ജപ്തി നടപടികൾ സ്വീകരിച്ചു. എറണാകുളം ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോളുടെ ഔദ്യോഗിക വാഹനം കോടതി കണ്ടുകെട്ടി. മൂന്നാം തീയതി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും…