Author: newsten

ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ ഇനി പി ടി ഉഷ നയിക്കും

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ ഇനി പി ടി ഉഷ നയിക്കും. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് എതിരില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു. മറ്റ് നോമിനിേഷനുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.…

കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബർ 9 മുതൽ; ഇത്തവണ 185 ചിത്രങ്ങൾ

തിരുവനന്തപുരം: 27ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 9ന് തിരുവനന്തപുരത്ത് നടക്കും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 185 സിനിമകളാണ് ഈ വർഷം 15 തിയറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. 10,000 പ്രതിനിധികളെ ഇത്തവണ മേളയിൽ പ്രവേശിപ്പിക്കും. ലോകസിനിമയിലെ നിശ്ശബ്ദതയുടെ ഭംഗി ചിത്രീകരിക്കുന്ന അപൂർവ…

ഇത് ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി: കേസെടുത്തതിനെതിരെ പ്രതികരണവുമായി ലത്തീൻ അതിരൂപത

തിരുവനന്തപുരം: ശനിയാഴ്ച വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ എതിർക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർ തമ്മിലുണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിന് എതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിനുള്ളത്. സർക്കാരിന്റെ ഒത്താശയോടെയാണ് വിഴിഞ്ഞത്ത് അക്രമം നടക്കുന്നത്. സർക്കാരിന്റെ നടപടികൾ വികലമാണെന്ന്…

സോളാർ പീഡന കേസിൽ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റിൽ പ്രതികരണവുമായി അടൂർ പ്രകാശ് എം.പി. സത്യവും നീതിയും വിജയിച്ചു. എനിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ മന്ത്രിയായിരിക്കെ പ്രകാശ് തന്നെ…

ഫിഫ ലോകകപ്പ്: ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം

ദോഹ: ഫിഫ വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ മത്സരത്തിൽ ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്ററിക്കയുടെ ജയം. മത്സരത്തിൽ ആധിപത്യം പുലർത്താനായെങ്കിലും ഷോട്ടുകൾ ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് ജപ്പാന് തിരിച്ചടിയായത്. കീഷർ ഫുള്ളർ ആണ് കോസ്റ്ററിക്കയ്ക്ക് വേണ്ടി വിജയ ഗോൾ…

ശ്രീനിവാസൻ കൊലക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് നേതാവിനെ കൂടി അറസ്റ്റ് ചെയ്തു

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജ ഹുസൈൻ എന്ന റോബർട്ട് കാജയാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ ഏരിയ റിപ്പോർട്ടറാണ് അദ്ദേഹം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 40 ആയി.…

സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അടൂർ പ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ബെംഗളൂരുവിലേക്ക് വിമാനടിക്കറ്റ് അയച്ച് ക്ഷണിച്ചതിനും അടൂർ പ്രകാശിനെതിരെ ആരോപണമുയർന്നിരുന്നു. മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പീഡിപ്പിച്ചുവെന്നായിരുന്നു…

സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടനെന്ന് എൻ.സി.ഇ.ആർ.ടി.

ന്യൂഡൽഹി: സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പ്രഖ്യാപിച്ചു. കളിപ്പാട്ട അധിഷ്ഠിത പഠന രീതി ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ആശയപരമായ ധാരണ ശക്തിപ്പെടുത്തുകയും…

വിഴിഞ്ഞം സംഘര്‍ഷം; സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമെന്ന് ഫാ.യൂജിൻ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. വൈദികർക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും യൂജിൻ പെരേര പറഞ്ഞു. സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപത വികാരി ജനറലുമായ ഫാ.യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു.…

തരൂരിന്റെ വാക്കുകൾക്കായി ലോകം കാതോർക്കുന്നു: ഹൈബി ഈഡൻ

തരൂരിന്റെ വാക്കുകൾക്കായി ലോകം കാതോർത്തിരിക്കുകയാണെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആഗോള സമൂഹം ശശി തരൂരിനെയാണ് പരാമർശിക്കുന്നത്. ശശി തരൂരിനെ തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. തരൂരിന്റെ പാെട്ടൻഷ്യൽ കോൺഗ്രസ് ഉപയോഗിക്കണം. ഇന്ത്യയ്ക്ക് തരൂരിനെ ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ…