Author: newsten

സമാധാനാന്തരീക്ഷം വേണമെന്ന് മന്ത്രി; തീരുമാനമാകാതെ വിഴിഞ്ഞം സര്‍വ്വകക്ഷിയോഗം പിരിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സർവകക്ഷിയോഗത്തിൽ പാർട്ടികൾ അക്രമത്തെ അപലപിച്ചു. സമാധാനാന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാൽ സമരസമിതി ഇതിനെ എതിർത്തു. ഇന്നലെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് സമരസമിതി യോഗത്തിൽ പറഞ്ഞു.…

വിഴിഞ്ഞം അക്രമം ആസൂത്രിതമായി കണക്കാക്കാനാവില്ല: സർക്കാരിനെതിരെ ജോസ് കെ. മാണി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും അക്രമസംഭവങ്ങളിലും സംസ്ഥാന സർക്കാരിനെതിരെ കേരള കോൺ‍ഗ്രസ് (എം). സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പ് പൂർണമായും പാലിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളെ ആസൂത്രിതമായി കണക്കാക്കാനാവില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എം.പിയുമായ ജോസ്…

നിയമമന്ത്രി കിരൺ റിജിജുവിന്‍റെ കൊളീജിയം പരാമർശത്തെ എതിർത്ത് സുപ്രീം കോടതി

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെക്കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പരാമർശത്തെ ശക്തമായി എതിർത്ത് സുപ്രീം കോടതി. ഉന്നത പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.…

ഛത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയത്തിന് യുനെസ്‌കോ ഏഷ്യപസഫിക് പുരസ്‌കാരം

മുംബൈ ആസ്ഥാനമായുള്ള മ്യൂസിയം ഛത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയത്തിന് യുനെസ്കോ ഏഷ്യ പസഫിക് പുരസ്കാരം. സാംസ്കാരിക പൈതൃക സംരക്ഷണത്തിനാണ് പുരസ്കാരം. ഹിന്ദു, ഇസ്ലാമിക, ബ്രിട്ടീഷ് വാസ്തുവിദ്യയുടെ സംയോജനമാണ് വാസ്തുസംഗ്രഹാലയം. യുനെസ്കോയുടെ അവാര്‍ഡ് ഓഫ് മെറിറ്റ് ബൈക്കുള റെയിൽവേ സ്റ്റേഷന് ലഭിച്ചു. ഛത്രപതി…

സൊമാലിയ വില്ല റോസ് ഹോട്ടൽ ആക്രമണം; ഉത്തരവാദിത്വം അൽ-ഷബാബ് ഏറ്റെടുത്തു

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരർ പിടിച്ചെടുത്ത ഹോട്ടലിന്‍റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മരണസംഖ്യ നാലായി. സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 12 മണിക്കൂറിലധികം നീണ്ടുനിന്ന ഉപരോധത്തിൽ കുറഞ്ഞത് 4 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന്…

കെടിയു വിസി നിയമനം; സർക്കാരിൻ്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ ഇടക്കാല വിസി നിയമനം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് ശേഷം വിധി പറയും. തങ്ങൾ നൽകിയ പട്ടിക തള്ളിക്കളഞ്ഞ് ഡോ.സിസ തോമസിനെ…

ഫിഫ ലോകകപ്പ്; സെർബിയ-കാമറൂൺ മത്സരം സമനിലയിൽ അവസാനിച്ചു

ദോഹ: ഫിഫ ലോകകപ്പിൽ സെർബിയ, കാമറൂൺ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും 3 ഗോളുകൾ വീതമാണ് നേടിയത് 29–ാം മിനിറ്റിൽ ജീൻ ചാൾസ് കാസ്റ്റെലേറ്റൊ ആണ് കാമറൂണിന് വേണ്ടി ആദ്യ ഗോൾ നേടിയത്. കളിയുടെ ആദ്യ പകുതിയിൽ 29–ാം മിനിറ്റിൽ…

ഖത്തറിൽ നവീകരണത്തിന് ശേഷം 8 ബീച്ചുകൾ സന്ദർശകർക്കായി തുറന്നു

ദോഹ: നവീകരണത്തിനുശേഷം അൽഖോർ ഫാമിലി പാർക്കും 8 ബീച്ചുകളും പൊതുജനങ്ങൾക്കായി തുറന്നു. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിനായി സൂപ്പർവൈസറി കമ്മിറ്റിയാണ് ബീച്ചുകളും പാർക്കുകളും നവീകരിച്ചത്. സന്ദർശകർക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകുന്നതിനായി 5 ഫുഡ് കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. അൽഖോർ…

വിഴിഞ്ഞത്തെ സംഭവങ്ങൾ ഞെട്ടിക്കുന്നത്; കെ.ടി.ജലീല്‍

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും വൈദികർ കലാപത്തിന് പ്രേരിപ്പിക്കുന്നത് ഗൗരവമുള്ളതാണെന്നും കെ.ടി ജലീൽ എം.എൽ.എ. കേരളത്തിൽ ആദ്യമായാണ് നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തത്. ഓരോ മതസമുദായത്തിലെയും പുരോഹിതൻമാർ വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ആരാധനാലയങ്ങളെ…

ഗുജറാത്ത് മുന്‍ മന്ത്രി ബിജെപി വിട്ടു; ജയ് നാരായണ്‍ വ്യാസ് ഇനി കോണ്‍ഗ്രസിൽ

അഹമ്മദാബാദ്: ബിജെപി വിട്ട ഗുജറാത്ത് മുൻ മന്ത്രി ജയ് നാരായണ്‍ വ്യാസ് കോൺഗ്രസിൽ ചേർന്നു. ഈ മാസമാദ്യം അദ്ദേഹം ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരുന്നു. അഹമ്മദാബാദിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയിൽ നിന്നാണ് ജയ് നാരായൺ വ്യാസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജസ്ഥാൻ…