Author: newsten

ട്വിറ്റർ നീക്കുമെന്ന് ഭീഷണി; ആപ്പിൾ ആപ്പ് സ്റ്റോറിനെതിരെ ഇലോൺ മസ്ക്

ആപ്പിൾ ആപ്പ് സ്റ്റോറിലെ നിയന്ത്രണങ്ങൾക്കെതിരെ ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് മസ്കിന്‍റെ പ്രതികരണം. ആപ്പിൾ ട്വിറ്ററിൽ പരസ്യം ചെയ്യുന്നത് നിർത്തിയതും മസ്കിനെ…

‘സ്‍ഫടികം’ റീ റിലീസ് പ്രഖ്യാപിച്ച് മോഹൻലാല്‍; 2023 ഫെബ്രുവരിയിലെത്തും

മോഹൻലാലിന്‍റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് ‘സ്ഫടികം’. ഭദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. 1995 മാർച്ച് 30 നാണ് സ്ഫടികം മലയാളികൾക്ക് മുന്നിൽ പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ പുതിയ കാലത്തെ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ‘സ്ഫടികം’ എന്ന തന്‍റെ ചിത്രം വീണ്ടും റിലീസ്…

കോട്ടയത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരേ നടുറോഡിൽ സദാചാര ഗുണ്ടാ ആക്രമണം

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. ബിരുദ വിദ്യാർഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് മർദ്ദനമേറ്റത്. സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന്…

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദേശം

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനം മുഴുവൻ ജാഗ്രത നിർദേശം. എല്ലാ ജില്ലകളിലും പൊലീസിനെ വിന്യസിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകി. അവധിയിലുള്ള പൊലീസുകാരോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ സ്റ്റേഷനുകൾ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നും…

അനാവശ്യ ഫോൺവിളികളും മെസേജുകളും തടയാൻ ഒരുങ്ങി ട്രായ്

ന്യൂഡൽഹി: അനാവശ്യ ഫോൺ വിളികളും സന്ദേശങ്ങളും തടയാൻ കർശന നടപടികളിലേക്ക് കടക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് നടപടി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), മെഷീൻ…

കെഎസ്ആർടിസി ഗവി ടൂർ പാക്കേജിന് ഡിസംബർ ഒന്നിന് തുടക്കം; ആദ്യ സർവീസ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന്

പത്തനംതിട്ട: കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജുകൾ ഡിസംബർ 1 മുതൽ ആരംഭിക്കും. ഒരു ദിവസത്തെ പാക്കേജാണ് ഒരുക്കുന്നത്. പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ്. രാവിലെ 6.30നാണ് സർവീസ്. 70 കിലോമീറ്ററിലധികം ദൈർഘ്യമുള്ള വനയാത്രയാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. വ്യൂ പോയിന്റുകളും, കെ.എസ്.ഇ.ബിയുടെ…

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ല: തോമസ് ഐസക്‌

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഡോ.ടി.എം.തോമസ് ഐസക്. ഇതിനകം 6,000 കോടി രൂപ ചെലവഴിച്ച പദ്ധതി ഇനി ഉപേക്ഷിക്കാനാവില്ലെന്നും ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ തലസ്ഥാന മേഖലാ വികസന പദ്ധതിക്കും സർക്കാർ രൂപം…

കെടിയു വിസി നിയമനം; സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകി

ദില്ലി: സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധനാ ഹർജി നൽകി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സംസ്ഥാനത്തിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനഃപരിശോധനാ ഹർജി നൽകിയത്. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്…

ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാൻ അനുമതി; ഇടപാടുകള്‍ക്ക് ഉപയോഗിക്കാനാവില്ല

ശ്രീലങ്കക്കാർക്ക് ഇന്ത്യൻ രൂപ കൈവശം വയ്ക്കാന്‍ അനുമതി. ആളുകൾക്ക് 10,000 ഡോളറിന് തുല്യമായ ഇന്ത്യൻ കറൻസികൾ കൈവശം വയ്ക്കാം. അതേസമയം, ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യൻ രൂപയെ മറ്റ് കറൻസികളിലേക്ക് മാറ്റാൻ കഴിയും. ഇന്ത്യൻ രൂപ ശ്രീലങ്ക…

587 ലക്ഷം കോടി ചിലവ്; ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ ഒരുങ്ങുന്നു

റിയാദ്: 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ നിർമ്മിക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി. 2700 കോടി റിയാൽ (587 ലക്ഷം കോടി…