Author: newsten

ഹിഗ്വിറ്റ എന്ന പേരിൽ സിനിമ; ദു:ഖകരമെന്ന് എന്‍.എസ് മാധവന്‍

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. രാഷ്ട്രീയക്കാരന്റെ ലുക്കിൽ സുരാജ് എത്തിയ ഈ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ…

മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ ശക്തമാക്കും; രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം…

ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം; പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി

കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കേരള ഹൈക്കോടതി. അത്തരം നിയന്ത്രണങ്ങൾ ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ…

വിഖ്യാത ഫ്രഞ്ച് പരിശീലകൻ ആഴ്സെൻ വെം​ഗർ ഇന്ത്യയിലെത്തുന്നതായി റിപ്പോർട്ട്

വിഖ്യാത ഫ്രഞ്ച് ഫുട്‌ബോൾ പരിശീലകൻ ആഴ്സെൻ വെം​ഗർ ഇന്ത്യയിലെത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നടക്കുന്ന വിവിധ യൂത്ത് ഡെവലപ്മെന്റ് പ്രോ​ഗ്രാമുകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് അദ്ദേഹം വരുന്നതെന്നാണ് റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ഡൽഹിയിൽ ഐ-ലീ​ഗ്…

വിവിധ ക്ഷേത്രങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ഉത്സവം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി വിവിധ ക്ഷേത്രങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ചു. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെയാണ് അധികവരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ആരംഭിച്ചത്. ശബരിമല മണ്ഡലകാലത്ത് ഭക്തരുടെ തിരക്ക് കൂടിയതോടെ കെ.എസ്.ആർ.ടി.സി കഴിഞ്ഞ…

വിസ്താര എയർ ഇന്ത്യയിൽ ലയിക്കും; ലയനം 2024 മാർച്ചിൽ

മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കും. ലയനം 2024 മാർച്ചോടെ പൂർത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയർ ഇന്ത്യ മാറും. ടാറ്റാ സൺസിന്‍റെ അനുബന്ധ…

‘മെസേജ് യുവർസെൽഫ്’; പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്

‘മെസേജ് യുവർസെൽഫ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. ഐഫോൺ,…

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്നിന് പുറത്തിറക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ 1 മുതലാണ് പുറത്തിറക്കുക. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ…

ജയ് ഭീം രണ്ടാം ഭാഗമുണ്ടാകുമെന്ന് നിര്‍മ്മാതാവ്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

യഥാര്‍ത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ജയ് ഭീം’. സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി…

ഊരൂട്ടമ്പലത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം. ഊരൂട്ടമ്പലം സ്വദേശിനി വിദ്യ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരേയും കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയത് താനാണെന്ന് മാഹിൻ കണ്ണ് പൊലീസിനോട് സമ്മതിച്ചു. ഇവരെ…