Author: newsten

മെഡിക്കല്‍ കോളജിലെ സെമിനാറില്‍ പാമ്പുകളെ പ്രദര്‍ശിപ്പിച്ചു; വാവ സുരേഷിനെതിരെ കേസ്

കോഴിക്കോട്: വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സെമിനാറിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡി.എഫ്.ഒ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്…

ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ്

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ധാരാവി പുനരുജ്ജീവന പദ്ധതിയുടെ കരാറിനായി അദാനി 5070 കോടി രൂപയുടെ ബിഡ് സമർപ്പിച്ചിരുന്നു. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ഡിഎൽഎഫ് പദ്ധതിക്കായി 2,205 കോടി…

ഷാരോണ്‍ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല

കൊച്ചി: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇരുവരുടെയും ജാമ്യഹര്‍ജി തള്ളിയത്. സിന്ധു, വിജയകുമാരൻ നായർ എന്നിവർ ഷാരോണ്‍…

ക്ഷേമപെൻഷൻ; രണ്ട് മാസത്തെ കുടിശിക തീർക്കാൻ 1800 കോടി അനുവദിച്ചു

തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ വിതരണം പുനരാരംഭിച്ചു. ധനവകുപ്പിന്‍റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. മൂന്നോ നാലോ മാസത്തെ ക്ഷേമപെൻഷൻ ഓണത്തിനോ ക്രിസ്മസിനോ ഒരുമിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ നൽകിയിരുന്നു. അതേസമയം, സംസ്ഥാനത്തെ ക്ഷേമ പെൻഷൻകാരുടെ പട്ടികയിൽ യോഗ്യതയില്ലാത്ത നിരവധി പേർ…

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ബിൽ അനുസരിച്ച്, ചാൻസലറുടെ…

മഞ്ഞിനിടയിലെ സോംബി വൈറസുകളെ കണ്ടെത്തി ഗവേഷകർ; 48,500 വർഷത്തോളം പഴക്കം

റഷ്യ: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഹിമാനികൾ ഉരുകാൻ ആരംഭിച്ചതോടെ, മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന വൈറസുകൾ മഞ്ഞുപാളികൾക്കിടയിൽ നിന്ന് പുറത്ത് വരുന്നതായി റിപ്പോർട്ട്. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്ന് വേർതിരിച്ചെടുത്ത മണ്ണിൽ നിന്ന് 13 വൈറസുകൾ യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ഒന്നിന്…

ജീവന്മരണ പോരാട്ടത്തിന് അർജന്‍റീന; എതിരാളികളായി പോളണ്ട്

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. പോളണ്ടിനെതിരെ ജയം നേടിയാൽ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് കടക്കാനാവൂ. സമനില വഴങ്ങിയാൽ സൗദി അറേബ്യ-മെക്സിക്കോ മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള പോളണ്ടിന് സമനിലയായാലും അടുത്ത…

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ നാലിനുള്ളിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്.

അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ കൂടി. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 38,840 രൂപയാണ്. ഒരു…

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; എൻഐഎ അന്വേഷിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കും. ഇത് സംബന്ധിച്ച് എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. സംഭവത്തിൽ വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടോ എന്ന് കണ്ടെത്താനാണ്…