Author: newsten

അല്ലു അർജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പ റഷ്യയിൽ മെഗാ റിലീസിന് ഒരുങ്ങുന്നു

മോസ്കോ: അല്ലു അർജ്ജുൻ നായകനായെത്തിയ ‘പുഷ്‌പ ദി റൈസ്’ വിവിധ ഭാഷകളിൽ വലിയ വാണിജ്യ വിജയമായിരുന്നു. ഭാഷയുടെ അതിരുകൾക്കപ്പുറം വലിയ തരംഗം സൃഷ്ടിച്ച പുഷ്പ ഡിസംബർ എട്ടിന് റഷ്യയിൽ മെഗാ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ ഒന്നിന് മോസ്കോയിലും ഡിസംബർ മൂന്നിന് സെന്‍റ്…

അഫ്​ഗാനിലെ മദ്രസയിൽ സ്ഫോടനം; കുട്ടികളടക്കം 16 പേര്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ 10 കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ സ്ഫോടനം വടക്കൻ നഗരമായ അയ്ബനിലാണ് നടന്നത്. 24 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് സമൻ​ഗാൻ പ്രവിശ്യാ തലസ്ഥാനത്തെ ആശുപത്രിയിലെ ഒരു ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.…

നിയമസഭാ സമ്മേളനം ഡിസംബർ 5ന് തുടങ്ങും; സമ്മേളനം പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ പത്രസമ്മേളനത്തിൽ പറഞ്ഞു. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന സമ്മേളനം മൊത്തം ഒമ്പത് ദിവസം നടത്താനാണ് തീരുമാനം. നിയമനിർമ്മാണത്തിന് മാത്രമായി നടന്ന ആറാം സമ്മേളനം 2022 ഓഗസ്റ്റ്…

നിയമസഭാ സമ്മേളനം ചേരുന്നതിന് മുന്നോടിയായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം 

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരായ ബില്ലുൾപ്പെടെ പരിഗണിക്കും. ഇതുൾപ്പെടെയുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാനാണ്…

ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാനിലെത്തിയ ഇംഗ്ലണ്ട് താരങ്ങൾക്ക് അജ്ഞാത വൈറസ് ബാധ

ഇസ്‌ലാമാബാദ്: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് തിരിച്ചടി. ബെൻ സ്റ്റോക്സ് ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ 12 ഓളം പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് പരിശീലനം നിർത്തിവച്ചതായാണ് റിപ്പോർട്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള താരങ്ങൾക്കും…

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനെതിരെ നൽകിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. പോപ്പുലർ ഫ്രണ്ടിന്‍റെ കർണാടക പ്രസിഡന്റായിരുന്ന നസീർ പാഷയാണ് കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി…

ഗവർണറെ നീക്കുന്ന ബില്ലിൽ സാങ്കേതിക പിഴവെന്ന് ബി അശോക്; വിമർശനവുമായി മന്ത്രി സഭ

തിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി ബി അശോകിന്‍റെ നടപടിയിൽ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി തയ്യാറാക്കിയ ബില്ലിൽ ബി അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധിവിട്ടെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ ഒന്നര പേജുള്ള കുറിപ്പാണ് എഴുതിയത്. ഉദ്യോഗസ്ഥർ പരിധിക്കപ്പുറം…

‘ലൈഗര്‍’ ഇടപാടുകളിൽ നിയമലംഘനം; വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യുന്നു. തെലുങ്ക് ചിത്രമായ ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. നിലവിൽ ഹൈദരാബാദിലെ ഇഡി ഓഫീസിലാണ് വിജയ്. സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചതായാണ് വിവരം. താരത്തിന് ലഭിച്ച…

ക്വാറന്റീൻ കഴിഞ്ഞു; ചീറ്റകളെ വിശാല വനത്തിലേക്ക് തുറന്നുവിട്ടു

കുനോ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന മൂന്ന് ചീറ്റകളെ കൂടി വിശാലമായ വനത്തിലേക്ക് തുറന്നുവിട്ടു. സെപ്റ്റംബറിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടാൻ ഇവയെ ക്വാറന്‍റൈൻ സോണിലാണ് പാർപ്പിച്ചിരുന്നത്. പെൺ ചീറ്റകളായ സവാന, ഷാഷ, സിയയ്യ…

മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു

ചൈന: മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു. ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തെ തുടർന്നാണ് ജിയാങ് സെമിൻ ചൈനയിൽ അധികാരത്തിലേറിയത്. അദ്ദേഹത്തിന് 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ജിയാങ് സെമിൻ അന്തരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈന ദ്രുതഗതിയിലുള്ള വളർച്ചയുടെ…