Author: newsten

വിഴിഞ്ഞം സമരം; കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിമോചന സമരത്തെ ഓർമ്മിപ്പിച്ച സുധാകരൻ ആവശ്യമെങ്കിൽ കോൺഗ്രസ് വിമോചന സമരം നടത്തുമെന്നും പറഞ്ഞു. കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കുമെന്നും ആവശ്യമെങ്കിൽ അന്തിമ പോരാട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊള്ളക്കാരുടെ…

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വിധി എഴുതി ഗുജറാത്ത്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 60.2 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകൾ എത്തിയിട്ടില്ല. സൗരാഷ്ട്ര-കച്ച് മേഖലകളിലെയും തെക്കന്‍ഭാഗത്തെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിധിയെതിയത്.…

വധശിക്ഷകള്‍ ഒഴിവാക്കിയാൽ കുവൈറ്റിന് യൂറോപ്പിലേക്ക് വിസ രഹിത യാത്രയ്ക്ക് അനുമതി

കുവൈറ്റ്: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പോലെ വധശിക്ഷ നിർത്തിവച്ചാൽ കുവൈറ്റ് പൗരൻമാർക്ക് 90 ദിവസം വരെ വിസ രഹിതമായി യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ പാർലമെന്‍റ് അറിയിച്ചു. കുവൈറ്റ്, ഖത്തർ, ഒമാൻ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് 90…

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍; ആദ്യഘട്ടം ആരംഭിച്ചു

ന്യൂഡല്‍ഹി: ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കി രാജ്യത്തെ വിമാനത്താവളങ്ങളിൽ ‘ഡിജി യാത്ര’ എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചു. ഇത് ചെക്ക്പോസ്റ്റുകളിൽ പേപ്പർ ഇല്ലാതെയും ബുദ്ധിമുട്ടില്ലാതെയും യാത്രക്കാരുടെ തിരിച്ചറിയല്‍ പരിശോധന നടത്താൻ പ്രാപ്തമാക്കും. ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്നോളജി ഉപയോഗിച്ച് വ്യക്തികളുടെ മുഖങ്ങൾ…

എല്ലാ കേസിലും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി; ജഡ്ജി ഹണി എം.വര്‍ഗീസ്

കൊച്ചി: എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ്. പോലീസ് കൊണ്ടുവരുന്ന കേസില്‍ ശിക്ഷ വാങ്ങിനല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം സമൂഹത്തോടാണ്. ഇക്കാര്യം സുപ്രീംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു. കൊച്ചിയില്‍ സാമൂഹികനീതി…

കേരള സർക്കാരിനെ താഴെയിറക്കാൻ മോദി സർക്കാരിന് അഞ്ച് മിനിറ്റ് പോലും ആവശ്യമില്ല: കെ സുരേന്ദ്രൻ

കണ്ണൂർ: മോദി അയച്ച ഒരു ഗവർണർ കേരളത്തിലുണ്ടെന്ന കാര്യം സിപിഎം മറക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒൻപത് വൈസ് ചാൻസലർമാരും പുറത്തുപോകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ കേരള…

പ്രതിസന്ധികൾ അകന്നു; സച്ചിൻ നായർ കേരള വീൽചെയർ ക്രിക്കറ്റ്‌ ടീമിൽ കളിക്കും

കാലടി : സ്വന്തമായി വീൽചെയർ ലഭിച്ചതോടെ ഭിന്നശേഷിക്കാർക്കായുള്ള വീൽചെയർ ക്രിക്കറ്റ് കേരള ടീമിൽ ഇനി സച്ചിൻ നായർക്ക് ആവേശത്തോടെ കളിക്കാം. ആശ്രമം റോഡ് കാവിത്താഴത്ത് അമ്പാടിവീട്ടിൽ വേണുവിന്റെ മകനാണ് നഷ്ടപ്പെട്ടെന്ന് കരുതിയ അവസരം തിരികെ ലഭിച്ചിരിക്കുന്നത്. 7മാസങ്ങൾക്ക് മുൻപാണ് ബൈക്ക് അപകടത്തിൽപ്പെട്ട്…

വിഴിഞ്ഞത്ത് നടന്നത് വൈദികരുടെ നേതൃത്വത്തിലുള്ള കലാപം; പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: വിഴിഞ്ഞത്ത് നടന്നത് വൈദികരുടെ നേതൃത്വത്തിലുള്ള കലാപമാണെന്ന് കാണിച്ച് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സംഘർഷത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഫാദര്‍ യൂജിന്‍ പെരേര ഉൾപ്പെടെയുള്ള 10 വൈദികരാണ്…

വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ചെയ്താൽ കേരളത്തിന്‍റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടും. ഏത് വേഷത്തിൽ വന്നാലും ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആലോചിച്ച് നടത്തിയതാണ്. നാടിന്റെ ശാന്തിയും…

അനുഭാവപൂര്‍വ്വം പരിഗണിക്കണം; ബിജെപി നേതാക്കള്‍ക്ക് വേണ്ടിയുള്ള ഗവര്‍ണറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴൽപ്പണക്കേസിലടക്കം ബി.ജെ.പി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ…