Author: newsten

വിഴിഞ്ഞം സംഘർഷം; പ്രതികളായ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളിൽ പ്രതികളായ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉൾപ്പെടെയുള്ള പട്ടിക തയ്യാറാക്കി. സ്ത്രീകളടക്കമുള്ളവരെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡി.ഐ.ജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ക്രൈം…

രാജ്യത്തെ സർക്കാരിന് കീഴിലെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരത്തോടെ കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് ആശുപത്രി വരിക. എന്നാൽ അതിന് മുമ്പ് തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ താത്കാലിക സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്തെ ആദ്യത്തെ സർക്കാരിന് കീഴിലുള്ള അവയവ…

മലപ്പുറത്ത് അഞ്ചാംപനി കൂടുന്നു; വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 35 പേർക്ക്

മലപ്പുറം: വ്യാഴാഴ്ച 35 പേർക്ക് കൂടി അഞ്ചാംപനി റിപ്പോർട്ട് ചെയ്തതോടെ മലപ്പുറം കോവിഡിന് ശേഷം മറ്റൊരു പകർച്ചവ്യാധിയുടെ പിടിയിൽ. ബുധനാഴ്ച 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 239 ആയി. രണ്ടാഴ്ച മുമ്പ് കൽപകഞ്ചേരിയിൽ റിപ്പോർട്ട്…

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൻ ഗോത്രവർഗ്ഗ കമ്മീഷൻ

മൂന്നാര്‍: ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവ്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി…

ബസ് സ്റ്റോപ്പിൽ ബോധരഹിതയായി വീണ് വിദ്യാർത്ഥിനി; സമയോചിതമായി ഇരട്ടസഹോദരങ്ങളുടെ സഹായം

ഒല്ലൂര്‍: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ തലയിടിച്ചു വീണ് രക്തമൊലിച്ചു കിടന്ന വിദ്യാർത്ഥിനിയെ കൃത്യമായി ആശുപത്രിയിലെത്തിച്ച് മാതൃകയായി സഹോദരങ്ങളായ വിദ്യാർത്ഥികൾ.തൈക്കാട്ടുശ്ശേരി ചെറുശ്ശേരി മുത്തിപ്പീടിക വീട്ടിൽ ജെക്സിന്‍റെയും രേഷ്മയുടെയും മക്കളായ ദിയയും ജെനിലുമാണ് നാട്ടുകാരുടെയും,അധ്യാപകരുടെയുമെല്ലാം അഭിനന്ദനമേറ്റുവാങ്ങിയത്. കുരിയച്ചിറ സെന്‍റ് പോൾസ് പബ്ലിക് സ്കൂളിലെ ഒൻപതാം…

സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവയ്ക്കാൻ: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: വിഴിഞ്ഞം സമരത്തെ ക്രിസ്ത്യൻ സമരമായും സഭാ സമരമായും മുദ്രകുത്തുന്നത് കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കാനാണ് പ്രതിഷേധക്കാരെ രാജ്യദ്രോഹികളായി അധികൃതർ ചിത്രീകരിക്കുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. പ്രതിഷേധക്കാരുടെ ആവശ്യം…

കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് അനുസരിച്ച് നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതിനാൽ കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ…

ഫിഫ ലോകകപ്പ്; സ്പെയിനിനെ തകർത്ത് ജപ്പാൻ, ജർമ്മനി പുറത്ത്

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിലേക്ക് ജപ്പാൻ യോഗ്യത നേടി. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ജപ്പാൻ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ജപ്പാനോട് തോറ്റെങ്കിലും സ്പെയിനും നോക്കൗട്ട് ഉറപ്പിച്ചു. ഇതോടെ മുൻ ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ…

മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ ക്ഷമ ചോദിച്ചു

ദോഹ: മെക്സിക്കോയുടെ ദേശീയ ജേഴ്സിയെ അപമാനിച്ചെന്നാരോപിച്ച് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസിയെ പരസ്യമായി ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ കാനലോ അൽവാരസ് ക്ഷമാപണം നടത്തി. മെക്സിക്കോ-അർജന്‍റീന മത്സരത്തിന് ശേഷം ലോക്കർ റൂമിൽ നടന്ന വിജയാഘോഷത്തിനിടെ മെസിയും കൂട്ടരും ജേഴ്സിയെ അപമാനിച്ചുവെന്ന് അൽവാരസ് ആരോപിച്ചിരുന്നു.…

വിഴിഞ്ഞം ആക്രമണം; എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

കൊച്ചി: വിഴിഞ്ഞം ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് ഹർജിയിലെ ആവശ്യം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും ഡി.ജി.പിക്കും…