Author: newsten

ഫാദര്‍ ഡിക്രൂസ് വികൃത-വര്‍ഗീയ മനസ്സിന്റെ ഉടമ; രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമരം അവസാനിച്ചാലും ഇല്ലെങ്കിലും പദ്ധതി പൂർത്തിയാകും. വർഗീയ തീവ്രവാദ ശക്തികളാണ് കലാപത്തിന് പിന്നിൽ. അവരോട് വഴങ്ങി പ്രോജക്റ്റ് അവസാനിപ്പിക്കില്ല. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിന്‍റെ…

ടെസ്റ്റ് കമെന്ററിക്കിടെ നെഞ്ചുവേദന; റിക്കി പോണ്ടിങ് ആശുപത്രിയിൽ

മെൽബൺ: ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് ഇൻഡീസ്-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിവസം മത്സരത്തിന്‍റെ വിവരണം നൽകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ…

നവംബറില്‍ രാജ്യത്ത് റെക്കോര്‍ഡ് കാര്‍ വില്‍പ്പന; 31.7% വർദ്ധനവ്

രാജ്യത്തെ മികച്ച 10 കാർ നിർമ്മാതാക്കൾ നവംബറിൽ 310,807 യൂണിറ്റ് കാറുകൾ വിറ്റതായി കണക്കുകൾ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 31.7 ശതമാനം വർധനയുണ്ടായി. തുടർച്ചയായ ആറാം മാസമാണ് രാജ്യത്ത് കാർ വിൽപ്പന 3 ലക്ഷം കടക്കുന്നത്. സെമികണ്ടക്ടര്‍ ചിപ്പ് പ്രതിസന്ധി അൽപ്പം…

കോഴിക്കോട് ബാങ്ക് മാനേജര്‍ കോടികൾ തട്ടിയത് ഓൺലൈൻ ഗെയിമിംഗിനും ഓഹരി വാങ്ങാനും

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എം.പി.റിജിൽ, പണം ചെലവാക്കിയത് ഓൺലൈൻ ഗെയിം കളിക്കാൻ. ഓഹരികളിലും ഇയാൾ പണം നിക്ഷേപിച്ചു. 8 കോടിയോളം രൂപയാണ് ഇത്തരത്തിൽ ചെലവാക്കിയത്. അതേസമയം, ബാങ്കിലെ പണം…

‘ശബരിമല മേല്‍ശാന്തി കേരളത്തിൽ ജനിച്ച ബ്രാഹ്മണനാകണം’; ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നാളെ പ്രത്യേക…

കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000 ലധികം കേസുകളാണ് രജിസ്റ്റർ…

വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധമെന്ന ആരോപണം; വിമർശിച്ച് ആന്റണി രാജുവിന്റെ സഹോദരൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കന്നത് സംസ്ഥാന സർക്കാരിന്റെ ദൗർബല്യം മൂലമാണെന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനും തീരദേശ ഗവേഷകനുമായ എ.ജെ വിജയൻ. ഇടത് സർക്കാർ മോദിക്ക് പഠിക്കുകയാണ്. കർഷക സമരത്തോട് നരേന്ദ്ര മോദി സർക്കാർ ചെയ്തത് പോലെയാണ് പിണറായി…

മുഖ്യമന്ത്രിയുടെ വിദേശയാത്ര; കണക്കുകൾ പുറത്ത് വിടണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രകൾക്കായി എത്ര പണം ചെലവഴിച്ചുവെന്നതിന്‍റെ കണക്കുകൾ സംസ്ഥാന സർക്കാർ പുറത്തുവിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച്, മുഖ്യമന്ത്രിയും സംഘവും 43.14 ലക്ഷം…

രാജ്യത്ത് ഡിജിറ്റൽ കറന്‍സി ഇടപാട് തുടങ്ങി; 4 ബാങ്കുകളിലായി 1.71 കോടി

ഡൽഹി: രാജ്യത്ത് ആദ്യമായി ഡിജിറ്റൽ കറൻസിയുടെ (ഇ-രൂപ) ചില്ലറ ഇടപാടുകൾ ആരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ ആർബിഐ രാജ്യത്തെ നാല് ബാങ്കുകൾക്ക് 1.71 കോടിയാണ് ഇടപാടുകൾക്കായി അനുവദിച്ചിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നിവ മുംബൈ, ഡൽഹി,…

കുപ്പയിൽ നിന്നും കോടികൾ; ശ്രദ്ധയാകർഷിച്ച് ഫൂൽ അഗർബത്തീസ്

കാൻപൂർ : ക്ഷേത്രങ്ങളിൽ ഉപയോഗത്തിന് ശേഷം പൂമാലകളും മറ്റും പിറ്റേദിവസം ഉപയോഗശൂന്യമാവുമ്പോൾ അതിൽ നിന്ന് കോടികൾ വരുമാനമുള്ള നേടുകയാണ് ഒരു യുവാവ്.കാൻപൂർ സ്വദേശിയായ അങ്കിത് അഗർവാളാണ് ഫൂൽ അഗർബത്തീസ് എന്ന സംരംഭത്തിന് രൂപം നൽകി നേട്ടങ്ങൾ കൊയ്യുന്നത്. പൂജകൾക്കും,വിശേഷദിവസങ്ങൾക്കും ശേഷം ക്ഷേത്രങ്ങളിൽ…