Author: newsten

ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മിക്കാൻ 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് 25.50 ലക്ഷം രൂപ അനുവദിച്ചു. ഇതാദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കുന്നത്. നേരത്തെ ക്ലിഫ് ഹൗസിൽ മതിലും കാലിത്തൊഴുത്തും നിർമ്മിക്കാൻ 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചെലവ്…

മുംബൈയിൽ അക്രമത്തിൽനിന്ന് രക്ഷിച്ചവരോടൊപ്പം ഭക്ഷണം കഴിച്ച് കൊറിയൻ യുട്യൂബർ

മുംബൈ: മുംബൈയിലെ തെരുവിൽ അക്രമത്തിൽ നിന്ന് തന്നെ രക്ഷിച്ച യുവാക്കളെ ദക്ഷിണ കൊറിയൻ യൂട്യൂബർ പരിചയപ്പെടുത്തി. ആദിത്യയെയും അഥർവയെയും കണ്ടെത്തിയ യൂട്യൂബർ ഹ്യോജ്യോങ് പാർക്ക് അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. വീഡിയോയിലൂടെ ഇരുവരെയും ലോകത്തിന് പരിചയപ്പെടുത്താനും യൂട്യൂബർ മറന്നില്ല. സബ് അർബൻ ഖാർ…

ഹിഗ്വിറ്റ സിനിമാ വിവാദം; ഫെഫ്കയ്ക്കും ഫിലിം ചേമ്പറിനും ഭിന്നാഭിപ്രായങ്ങള്‍

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഹിഗ്വിറ്റ എന്ന പേര് വിലക്കിയ ഫിലിം ചേംബറിന്‍റെ തീരുമാനത്തിനെതിരെ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ രംഗത്തെത്തി. എൻ എസ് മാധവന്‍റെ പുസ്തകവുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകൻ ഹേമന്ത് ജി നായർ പറഞ്ഞു.…

വിജയ​ഗോളിന് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിച്ച് വാഹ്ബി ഖാസ്രി

അന്താരഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് വാഹ്ബി ഖാസ്രി. 31-കാരനായ താരം കഴിഞ്ഞ ദിവസം അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിനെതിരെ ടുണീഷ്യയുടെ വിജയ​ഗോൾ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് വിരമിക്കുകയാണെന്ന് താരം അറിയിച്ചത്. 2013ൽ ടുണീഷ്യ ദേശീയ ടീമിനൊപ്പം ചേർന്ന ഖസ്രി ഇതിനകം 74 തവണ രാജ്യത്തെ…

ഒറ്റയ്ക്ക് ഷോപ്പിംഗിന് പോയതിന് ശിക്ഷ; അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ക്രൂരമായ ചാട്ടവാറടി

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പരസ്യമായി ചാട്ടവാര്‍ കൊണ്ട് തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശബ്‌നം നസിമി എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. പുരുഷൻമാരുടെ പിന്തുണയില്ലാതെ…

കത്തിൽ വിരിഞ്ഞ സൗഹൃദം; 80 വർഷത്തെ സൗഹൃദം തുടർന്ന് ജെഫും,സെലസ്റ്റയും

ഇന്ന് ആളുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ നമുക്ക് സാധിക്കും.അതിന് വഴിയൊരുക്കിക്കൊണ്ട് സാങ്കേതികവിദ്യ അതിവേഗത്തിലുള്ള വളർച്ച തുടർന്നുകൊണ്ടേയിരിക്കുന്നു.ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള ആളുകളുമായി സംവദിക്കാൻ ഇന്ന് നിമിഷങ്ങൾ മതി. എന്നാൽ ഇവയൊന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ആളുകൾ പുതിയ സൗഹൃദങ്ങളുണ്ടാക്കിയിരുന്നതും, കാത്തുസൂക്ഷിച്ചിരുന്നതും തൂലികാസൗഹൃദത്തിലൂടെയായിരുന്നു. ഇത്തരത്തിൽ 80 വർഷം…

കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം; ഇന്തോനേഷ്യയിൽ സർക്കാരിനെതിരെ മാതാപിതാക്കൾ

ഇന്തോനേഷ്യയിൽ കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്കരോഗം ബാധിച്ച് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ മാതാപിതാക്കൾ നിയമനടപടിക്ക്. ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് 200 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ നിയമപോരാട്ടം നടത്തുകയാണ്. 200ലധികം കുട്ടികളാണ് കഫ് സിറപ്പ് കഴിച്ച് മരിച്ചത്.…

ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി

കൊച്ചി: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ സാധിച്ചത്. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്…

പുതിയ ലക്ഷ്യവുമായി സൗദി; പുതിയ സ്വദേശിവത്കരണ പദ്ധതി ‘തൗതീൻ 2’ പ്രഖ്യാപിച്ചു

റിയാദ്: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറയ്ക്കാനായി ലക്ഷ്യമിട്ട് സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. ‘തൗതീൻ 2’ എന്ന പദ്ധതിയാണ് മാനവശേഷി, സാമൂഹിക വികസന…

സർക്കാർ നടത്തുന്നത് വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്ര; കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാർ വാഗ്ദാന ലംഘനത്തിന്‍റെ ഘോഷയാത്രയാണ് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കേരള എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ മൗലികാവകാശങ്ങൾ പരിഗണിക്കാനുള്ള മര്യാദ ഇടതുസർക്കാർ കാണിക്കുന്നില്ല.…