Author: newsten

ന്യൂയോർക്കിൽ എലിയെ പിടിക്കാൻ ആളെ തേടുന്നു; ശമ്പളം 1.13 കോടി

ന്യൂയോർക്ക്: ന്യൂയോർക്ക് അവരുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ആളെ തിരയുന്നു. എലികളാണ് ആ ശത്രു. തിങ്കളാഴ്ച, ന്യൂയോർക്ക് സിറ്റിയിലെ മേയറുടെ ഓഫീസ് നഗരത്തിലെ എലി ശല്യം അവസാനിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കാൻ ആളെ ആവശ്യപ്പെട്ട് ഒരു പരസ്യം പുറത്തിറക്കി. ഒരു വർഷം…

എന്‍ ഊര് ഗോത്രപൈതൃകഗ്രാമം തുറന്നു; ഒരു ദിവസം 2000 പേര്‍ക്ക് പ്രവേശനം

വയനാട്: വയനാട്ടിലെ എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമത്തിലേക്ക് വിനോദസഞ്ചാരികൾ വീണ്ടും പ്രവേശിക്കാൻ തുടങ്ങി. റോഡിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്. എന്‍ ഊരിലേക്കുള്ള റോഡിൽ ഹമ്പുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ജോലികൾ നടന്നു. ഇത് പൂർത്തിയായതിനാൽ…

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മൊഴി മാറ്റി മുഖ്യസാക്ഷി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി പ്രശാന്ത് കോടതിയിൽ നൽകിയ രഹസ്യമൊഴി മാറ്റി. സഹോദരൻ പ്രകാശാണ് ആശ്രമത്തിന് തീയിട്ടതെന്ന് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പ്രകാശ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു എന്നായിരുന്നു പ്രശാന്തിന്റെ ആദ്യ മൊഴി. എന്നാൽ…

ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ നടപടി മരവിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് നിന്നുള്ള ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ട ജില്ലയിൽ നിന്നുള്ള ഏക ഭാരവാഹിയായിരുന്നു ഷാജി. മലപ്പുറത്ത് ശശി തരൂരിന് നൽകിയ സ്വീകരണത്തിലും ഷാജി സജീവമായിരുന്നു. ഷാജിയെ കെ.പി.സി.സി അംഗമായി…

മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മരണം കൊലപാതകമെന്നു കുടുംബം

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിലും നിരവധി മുറിവുകൾ കണ്ടതായി കുടുംബാംഗങ്ങൾ പറഞ്ഞു. കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലം ശൂരനാട് തെക്ക് സ്വദേശിനി സ്മിതകുമാരി…

ആൻഡമാനിലെ ദ്വീപുകള്‍ക്ക് പരംവീര്‍ചക്ര ലഭിച്ച സൈനികരുടെ പേര് നൽകും

പോർട്ട്‌ ബ്ലയർ: കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകൾക്ക് ഇനി പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകും. ഇതിൽ 16 ദ്വീപുകൾ വടക്ക് മധ്യ ആൻഡമാനിലും അഞ്ച് ദ്വീപുകൾ തെക്കൻ ആൻഡമാനിലുമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപ് എം.പി…

24 മണിക്കൂറിൽ നട്ടത് 23060 മരങ്ങൾ; ഗിന്നസ് റെക്കോർഡ് നേടി യുവാവിന്റെ പോരാട്ടം

മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഭൂമിക്ക് വെല്ലുവിളിയായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധ നേടുകയാണ് 23കാരനായ യുവാവ്. പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ 24 മണിക്കൂറിനുള്ളിൽ 23060 ലധികം വൃക്ഷതൈകൾ നട്ട് പിടിപ്പിച്ച് ഗിന്നസ് ബുക്കിലും ഇടം നേടിയിരിക്കുകയാണ്…

ബ്രസീലിനെ വീഴ്ത്തി കാമറൂൺ സിംഹങ്ങൾ; പോർച്ചുഗലിനും തോൽവി

ദോഹ: ഖത്തർ ലോകകപ്പിൽ കണ്ട ഏറ്റവും വലിയ തകർച്ചകളിലൊന്നിലാണ് കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ കാമറൂണിനോട് കീഴടങ്ങിയത്. അതേസമയം, മറ്റൊരു മത്സരത്തിൽ സെർബിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.…

വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് സർക്കാരും അദാനി ഗ്രൂപ്പും. സുരക്ഷയ്ക്കായി കേന്ദ്ര സേന വേണമെന്ന അദാനിയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ പിന്തുണച്ചിരുന്നു. കേന്ദ്രസേനയെ കൊണ്ടുവന്ന് ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നാണ് സമരസമിതിയുടെ നിലപാട്. അതേസമയം, വിഴിഞ്ഞം…

വിവാദങ്ങൾക്കിടെ തരൂർ ഇന്ന് കോട്ടയത്ത് പര്യടനം നടത്തും

കോട്ടയം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെ തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ. പാലായിൽ സംഘടിപ്പിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിലും പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും ബിഷപ്പുമാരുമായും തരൂർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.…