Author: newsten

മേയറുടെ വസതിയില്‍ പ്രതിഷേധം; പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോർപ്പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. മേയറുടെ വസതിയിൽ പ്രതിഷേധിച്ച 10 കൗൺസിലർമാർക്കെതിരെയാണ് നടപടിയെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യു.ഡി.എഫ് കൗൺസിലർമാരുടെ മേയർ ഭവൻ പ്രതിഷേധത്തിനെതിരെ സി.പി.എം രംഗത്തെത്തിയിരുന്നു. പലിശ സഹിതം പണം തിരികെ നൽകാമെന്ന്…

ഫുട്ബോള്‍ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി

സാവോ പോളോ: അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. അർബുദ ബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് 82കാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന പെലെയ്ക്ക്…

കോളേജ് മുതലുള്ള ആത്മബന്ധം; കൊച്ചു പ്രേമന് ആദരഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

നടന്‍ കൊച്ചു പ്രേമന് ആദരഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിക്കുകയും സ്നേഹം നേടുകയും ചെയ്ത അനുഗ്രഹീത കലാകാരനായിരുന്നു കൊച്ചുപ്രേമൻ എന്ന് ലാൽ ഫേസ്ബുക്കിൽ കുറിച്ചു. കോളേജിൽ പഠിക്കുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധം ഉണ്ടായിരുന്നുവെന്നും,…

ലഹരി ഉപയോഗവും,കൊഴിഞ്ഞുപോക്കും തടയണം; സ്കൂളിന്റെ ഐ.എസ്.എൽ മോഡൽ മത്സരം വിജയം

അമ്പലവയല്‍: ഒരു മാസത്തോളമായി വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ ഹാജർ നില കുറഞ്ഞിട്ടേയില്ല.വിവിധ കാരണങ്ങളാൽ സ്കൂളിലെത്താൻ മടികാണിച്ചിരുന്ന ഗോത്രവിഭാഗത്തിലുൾപ്പെടെയുള്ള കുട്ടികൾക്ക് ഇപ്പോൾ സ്കൂളിലെത്താൻ തിടുക്കമാണ്.സ്കൂളിലേക്കും,ഗ്രൗണ്ടിലേക്കും ഒന്നുപോലെ കുട്ടികളെ ആകർഷിക്കുന്നതാകട്ടെ ഫുട്ബോൾ. ലോകം മുഴുവൻ ഖത്തർ പൂരത്തിൽ ലയിച്ചിരിക്കുന്ന ഈ…

രാഹുൽ ഗാന്ധിക്ക് പിന്നാലെ ‘ഭാരത് യാത്ര’യ്ക്ക് ഒരുങ്ങി നിതീഷ് കുമാർ

പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്‍റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുകയാണ്…

സർവ്വകലാശാല വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണർ; 9 പേര്‍ക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ വി.സിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍. ഹിയറിംഗിന് ഹാജരാകാൻ ഒമ്പത് വിസിമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 12ന് വി.സി.മാരുടെ ഹിയറിംഗ് നടക്കും. രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകരെ…

ചരിത്രത്തിലാദ്യം; 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നേവി

ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നാവികസേന. നാവികസേനാ മേധാവി ആർ ഹരികുമാർ ആണ് ഇക്കാര്യം അറിയിച്ചത്. അഗ്നിവീർ പദ്ധതിയുടെ ഭാഗമായി 3,000 അഗ്നിവീറുകളെ നിയമിക്കും. ഇതിൽ 341 പേർ സ്ത്രീകളാണ്. ആകെ 10 ലക്ഷം അപേക്ഷകരാണ്…

140 അടിയിലെത്തി മുല്ലപ്പെരിയാർ ജലനിരപ്പ്; തമിഴ്നാട് മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പ് തമിഴ്നാട് നൽകി. നവംബർ 9നും തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നു. ജലനിരപ്പ് 142 അടിയിലെത്തിയാൽ ഡാം തുറക്കേണ്ടി വരും. സെപ്റ്റംബറിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ…

കൊച്ചു പ്രേമന്റെ നിര്യാണം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ

കൊച്ചി: മുതിർന്ന നടൻ കൊച്ചുപ്രേമന്‍റെ നിര്യാണത്തിൽ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ പി സി സി പ്രസിഡന്‍റ്…

ഹിന്ദുക്കള്‍ മക്കളെ നേരത്തെ വിവാഹം കഴിപ്പിക്കണം; വിവാദ പരാമർശം നടത്തി അസം നേതാവ് 

കരിംഗഞ്ച് (അസം): ജനസംഖ്യ വര്‍ധിപ്പിക്കുന്ന കാര്യത്തിൽ ഹിന്ദുക്കൾ മുസ്ലീങ്ങളുടെ രീതി പിന്തുടരണമെന്ന് അസമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐഡിയുഎഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ. ചെറുപ്രായത്തിൽ തന്നെ ഹിന്ദുക്കൾ തങ്ങളുടെ കുട്ടികളെ വിവാഹം കഴിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രദ്ധ വാൽക്കർ…