Author: newsten

ഡ്രൈവറുടെ കൈവശം ലഹരി മരുന്ന്; ലഹരിക്കടത്തെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാഹനം ഓടിച്ചിരുന്നയാൾ മയക്കുമരുന്ന് കൈവശം വച്ചിരുന്നതുകൊണ്ട് മാത്രം വാഹനം മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടിച്ചെടുത്ത കാർ ഉടമയ്ക്ക് കൈമാറാൻ നിർദ്ദേശിച്ച ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. കാറിന്‍റെ…

മോശം അനുഭവമുണ്ടായെന്ന് പരാതികൾ; വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇനി സ്ത്രീ യാത്രക്കാർ മാത്രം

തിരുവനന്തപുരം: വനിതാ കണ്ടക്ടർമാരുള്ള കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിനരികിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് രണ്ട് വർഷം മുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നു. ഒപ്പമിരുന്ന പുരുഷ യാത്രക്കാരിൽനിന്ന്…

കൃത്രിമക്കാലിൽ ദേവിക നിറഞ്ഞാടി; കലോത്സവ വേദി കീഴടക്കി ഏഴാംക്ലാസുകാരി

ആലപ്പുഴ : കൃത്രിമക്കാലുമായി ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ ദേവിക നിറഞ്ഞാടിയപ്പോൾ പരിമിതികൾ തലകുനിച്ചു.യു.പി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ എ ഗ്രേഡ് നേടിയാണ് കായംകുളം ജി.എച്ച്.എച്ച്.എസ് ലെ ഏഴാം ക്ലാസുകാരിയായ മിടുക്കി മടങ്ങിയത്. ഒന്നരവയസ്സുള്ളപ്പോൾ ഒരു വാഹനാപകടത്തിൽപ്പെട്ടാണ് ദേവിക യുടെ വലതുകാൽ…

കെ. സുരേന്ദ്രന്‍ പങ്കെടുക്കുന്ന യോഗത്തിന്റെ പ്രഖ്യാപനം നടത്തിയ ജീപ്പ് തടഞ്ഞു; ഡ്രൈവർക്ക് മർദ്ദനം

റാന്നി: പത്തനംതിട്ട പെരുനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്‍റെ പ്രഖ്യാപനം നടത്തുകയായിരുന്ന ജീപ്പ് ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ചു. മിക്സറും ആംപ്ലിഫയറും ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് നാശനഷ്ടമുണ്ടായി. സൗണ്ട്‌സ് ഉടമ ടി…

വിഴിഞ്ഞം; കേന്ദ്രസേനയെ സർക്കാർ ക്ഷണിക്കില്ല, വരുന്നതിൽ എതിര്‍പ്പില്ല

തിരുവനന്തപുരം: പ്രക്ഷുബ്ധമായ വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ ക്ഷണിക്കുന്നതിൽ ജാഗ്രത പുലർത്താൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്ര സേനയുടെ സുരക്ഷ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടില്ല. എന്നാൽ, അദാനി ഗ്രൂപ്പിന്‍റെ ആവശ്യപ്രകാരം കേന്ദ്ര സേന എത്തിയാൽ സർക്കാർ എതിർക്കില്ല. കോടതിയില്‍ സമ്മതം പ്രകടിപ്പിച്ചെങ്കിലും എടുത്തുചാട്ടം അവസ്ഥ…

ജനകീയ പ്രക്ഷോഭം; ഇറാനിൽ ഹിജാബ് നിയമത്തില്‍ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഇറാൻ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഹിജാബ് നയത്തില്‍ ഇറാന്‍ പുനരാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഹിജാബ് നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പാര്‍ലമെന്റും ജുഡീഷ്യറിയും പരിശോധിക്കുകയാണെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസെറി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സംസ്‌കാരിക കമ്മീഷനുമായി വിദഗ്ധ…

ഗൂഗിൾ പ്ലേ അവാർഡ്സ് 2022; ഏറ്റവും മികച്ച ഗെയിമും ആപ്പുകളും ​പ്രഖ്യാപിച്ച് ഗൂഗിൾ

ഗൂഗിളിന്‍റെ ആപ്പ് സ്റ്റോറായ ഗൂഗിൾ പ്ലേസ്റ്റോർ, 2022ലെ ഗൂഗിൾ പ്ലേ അവാർഡ്സ് പ്രഖ്യാപിച്ചു. വോംബോയുടെ ‘ഡ്രീം’ ആണ് മികച്ച ആപ്ലിക്കേഷനായി ഗൂഗിൾ തിരഞ്ഞെടുത്തത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ആപ്ലിക്കേഷനാണ് ഡ്രീം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത പഠന ആപ്ലിക്കേഷനായ…

വിഴിഞ്ഞം സമരം; പള്ളികളില്‍ നാളെയും ബിഷപ്പിന്‍റെ സര്‍ക്കുലര്‍ വായിക്കും

തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ നാളെയും വായിക്കും. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംഘർഷങ്ങൾക്ക് പിന്നിലെ സാഹചര്യം വിശദീകരിച്ചാണ് സർക്കുലർ. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് സർക്കുലറിൽ പറയുന്നു. സർക്കാരിന്റെ ഉദാസീന സമീപനം പ്രതിഷേധാർഹമാണ്. അതിജീവനത്തിനായുള്ള…

വിഴിഞ്ഞം സമരം; മുഖ്യമന്ത്രി ക്ലിമ്മിസ് ബാവയുമായി ചർച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ സജീവമാക്കി. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നേരത്തെ ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ എന്നിവരുമായി കൂടിക്കാഴ്ച…

ലീവെടുത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; അധ്യാപകന് സസ്‌പെന്‍ഷന്‍

ഭോപാല്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ് കനോജയെയാണ് സസ്പെൻഡ് ചെയ്തത്. നവംബർ 25ന് സസ്പെൻഡ് ചെയ്തെങ്കിലും സസ്പെൻഷൻ ഉത്തരവ് സോഷ്യൽ…