Author: newsten

ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെ എണ്ണവും യാത്രാച്ചെലവും സംബന്ധിച്ച് ഗവർണർമാർക്കായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസത്തിൽ കുറഞ്ഞത് 25 ദിവസമെങ്കിലും ഗവർണർ സംസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന മാർഗനിർദേശം ഗവർണർ ലംഘിച്ചു. 2022 നവംബറിൽ 20 ദിവസം…

ക്രിസ്തുമസിന് കര്‍ദിനാളിന്റെ കുര്‍ബാന മുടങ്ങിയേക്കും? ബസലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്ക തുറക്കുന്നതിനുള്ള ചർച്ചകൾ ഫലം കണ്ടില്ല. കളക്ടറുടെ നിർദേശപ്രകാരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ച രണ്ട്…

കേരളത്തിലെ ഏറ്റവും വലിയ പമ്പുടമയാകാന്‍ കെഎസ്ആർടിസി

തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോൾ-ഡീസൽ പമ്പ് ശൃംഖല കെ.എസ്.ആർ.ടി.സി സ്വന്തമാക്കും. കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ‘യാത്രാ ഫ്യൂവല്‍സ്’ പമ്പുകളുടെ എണ്ണം 12 ൽ നിന്ന് 40 ആയി ഉയർത്താനാണ് നീക്കം. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഡിപ്പോകൾക്കുള്ളിലെ പമ്പുകൾ…

ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ജിറൂദ്

ദോഹ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോളണ്ടിനെതിരെ 44-ാം മിനിറ്റിൽ നേടിയ ഗോളോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്ട്രൈക്കർ ഒളിവർ ജിറൂദ് സ്വന്തമാക്കി. ഫ്രാൻസിനായി 117 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടി, തിയറി ഹെന്‌റിയുടെ റെക്കോർഡാണ്…

സ്റ്റേഡിയം കാണാൻ ഉറക്കമൊഴിച്ചു; ഇന്ന് സ്റ്റേഡിയം തന്നെ ഡിസൈൻ ചെയ്ത് സുജ

എട്ട് വർഷം മുമ്പ് ബ്രസീലിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ ഉറക്കമിളച്ചിരുന്ന് കാണുന്ന സുജ ഭർത്താവ് പ്രമോദിന് അത്ഭുതമായിരുന്നു.ഫുട്ബോളിനോട് യാതൊരു താൽപര്യവുമില്ലാത്ത സുജയുടെ പെട്ടെന്നുള്ള ഫുട്ബോൾ ഭ്രമമായിരുന്നു ഭർത്താവിനെ ആശ്ചര്യപ്പെടുത്തിയത്.’ഞാൻ ഉറങ്ങാതെ ടിവിക്ക് മുന്നിലിരിക്കുന്നത് ഫുട്ബോൾ കാണാനല്ല, സ്റ്റേഡിയം കാണാനാണെന്നായിരുന്നു സുജയുടെ മറുപടി.…

വിഴിഞ്ഞം സമരം; ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സമരപ്പന്തല്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഇന്ന് വിഴിഞ്ഞത്തെത്തും. സംഘർഷാവസ്ഥ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും. ദൗത്യ സംഘം സമരപ്പന്തലുകളും സന്ദർശിക്കും. വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷം പരിഹരിക്കുക, സമാധാനം പുനഃസ്ഥാപിക്കുക,…

വിഴിഞ്ഞം പ്രശ്നം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎം

തിരുവനന്തപുരം: വിഴിഞ്ഞം വിഷയം സി.പി.എം തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ശ്രദ്ധക്ഷണിക്കൽ പ്രമേയമായി കടകംപള്ളി സുരേന്ദ്രൻ വിഷയം അവതരിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ച് നിർമ്മാണം തുടരണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കും. മത്സ്യത്തൊഴിലാളികൾ 137 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ വിവിധ തലങ്ങളിൽ അനുരഞ്ജന…

ഒപ്പനയും,തിരുവാതിരയും കൺനിറയെ കണ്ട് ഭവേഷ്; കലോത്സവ വേദിയിലെ മനോഹര കാഴ്ച

ഒറ്റപ്പാലം : പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിലെ വേദികളിലെ ദൃശ്യങ്ങളേക്കാൾ മനോഹരമായത് മത്സരങ്ങൾ കാണാനെത്തിയ ഒരച്ഛന്റെയും,മകന്റെയും കാഴ്ചയായിരുന്നു.ജന്മനാ ഓട്ടിസം ബാധിതനായി ചലനശേഷി നഷ്ടപ്പെട്ട മകനൊപ്പം ഓരോ വേദികളിലെയും മത്സരങ്ങൾ ആസ്വദിച്ചാണ് അവർ മടങ്ങിയത്. ഒറ്റപ്പാലം പാലാട്ട് റോഡ് കൃഷ്ണകൃപാവീട്ടിലെ 27കാരനായ ഭവേഷാണ്‌…

മതം മാറിയ ശേഷം മുമ്പുണ്ടായിരുന്ന ജാതി ആനുകൂല്യം അവകാശപ്പെടാനാവില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതപരിവർത്തനം നടത്തിയയാൾക്ക് മതപരിവർത്തനത്തിന് മുമ്പ് ഉണ്ടായിരുന്ന ജാതിയുടെ പേരിലുള്ള ആനുകൂല്യം അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജോലിയിൽ സംവരണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ മതം മാറുമ്പോൾ ജാതി കൂടെ കൂട്ടാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പ്രത്യേക മതത്തിലേക്ക് പരിവർത്തനം…

കണ്ണൂർ സർവകലാശാലയ്ക്ക് ഇ-ഗവേണൻസ് പുരസ്കാരം; അവാർഡ് കെ.യു.കണക്ട് പ്രോജക്ടിന്

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് 2019-20, 2020-21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രോ വൈസ് ചാൻസലർ ഡോ.എ.സാബു, ഐ.ടി. വകുപ്പ് മേധാവി സുനിൽകുമാർ, ഡോ. എൻ.എസ്.ശ്രീകാന്ത്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇ-സിറ്റിസൺ സർവീസ് ഡെലിവറി…