Author: newsten

ഫിഫ ലോകകപ്പ്; ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് ബ്രസീലും. ഏഷ്യൻ വമ്പൻമാരായ ദക്ഷിണ കൊറിയയെയാണ് പ്രീക്വാർട്ടറിൽ ബ്രസീൽ തോൽപ്പിച്ചത്. മത്സരത്തിൽ 4-1നായിരുന്നു ബ്രസീലിന്റെ വിജയം. ആദ്യ പകുതിയിൽ കൊറിയയെ തകർത്താണ് ബ്രസീൽ 4 ഗോളുകളും നേടിയത്. ഏഴാം മിനിറ്റിൽ വിനീഷ്യസാണ് ആദ്യ ഗോൾ…

നവമാധ്യമക്കൂട്ടായ്മ ഇടപെട്ടു; ജപ്തിഭീഷണിയൊഴിഞ്ഞ് നിർധന കുടുംബം

വോയ്സ് ഓഫ് അറനൂറ്റിമംഗലം ട്രസ്റ്റ് എന്ന നവമാധ്യമക്കൂട്ടായ്മയുടെ ഇടപെടലിലൂടെ ജപ്തിഭീഷണി നേരിട്ടിരുന്ന ഒരു കുടുംബം പ്രതീക്ഷകളുടെ പുതുജീവിതത്തിലേക്ക് തിരികെയെത്തി.ഗൃഹനാഥൻ മരണപ്പെട്ടതിനെതുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിനാണ് കൂട്ടായ്മയുടെ സഹായഹസ്തം ലഭിച്ചത്. അറനൂറ്റിമംഗലം കണ്ണങ്കര പടീറ്റതിൽ പരേതനായ മധുവിന്റെ കുടുംബമാണ് ബാങ്കിൽ നിന്ന് കടമെടുത്ത തുക…

ഫിഫ ലോകകപ്പ്; ജപ്പാനെ മറികടന്ന് ക്രൊയേഷ്യ, ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന എട്ടിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്…

പ്രവര്‍ത്തകര്‍ക്കിടയില്‍ കലാപത്തിന് ശ്രമം; സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസിക്കെതിരെ കേസ് 

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ സമസ്ത പ്രവർത്തകർക്കിടയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സമസ്ത നൽകിയ പരാതിയിലാണ് കേസ്. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹക്കീം ഫൈസിക്കും അനുയായികളായ 12…

കൊറോണ മനുഷ്യ നിർമ്മിതം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ

ന്യൂ ഡൽഹി: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ നിർമ്മിതമെന്ന് വുഹാനിലെ ലാബിൽ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞൻ്റെ വെളിപ്പെടുത്തൽ. ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞനായ ആൻഡ്രൂ ഹഫ് പറഞ്ഞു. ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഹഫിനെ ഉദ്ധരിച്ച്…

ലഖിംപൂർ ഖേരി കേസ്; ആശിഷ് വിചാരണ നേരിടണം, കോടതി അപ്പീൽ തളളി

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വിചാരണ നേരിടും. ആശിഷിന്‍റെ അപ്പീൽ കോടതി തള്ളിയതാണ് വിചാരണയ്ക്ക് വഴിയൊരുക്കിയത്. 2020 ഒക്ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ…

കോവി‍ഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ചൈനയും ബ്രിട്ടനും ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കൊവിഡ് നിരക്ക് ഇപ്പോഴും ഉയരുകയാണ്. എന്നാൽ കൊവിഡിന്‍റെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ വ്യക്തമാക്കി. എന്നാൽ ഒമികോണിന്‍റെ വ്യാപനം ഇപ്പോഴും ദ്രുതഗതിയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പകർച്ചവ്യാധിയുടെ അടിയന്തരഘട്ടം…

വിവിധ മേഖലകളില്‍ ഫിൻലൻഡുമായി കൈകോർക്കാൻ കേരളം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളിൽ കേരളവുമായി സഹകരിക്കാൻ മുൻകൈയെടുക്കണമെന്ന് ഫിൻലാൻഡിലെ ഇന്ത്യൻ അംബാസഡർ രവീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഫിൻലാൻഡിൽ ഏകദേശം 60,000 ഇന്ത്യക്കാരുണ്ട്. അവരിൽ നല്ലൊരു…

ജെഡിയു അധ്യക്ഷനായി ലലൻ സിംഗ് തുടരും; കാലാവധി 3 വർഷം

പട്ന: ജനതാദൾ (യു) ദേശീയ പ്രസിഡന്‍റായി ലലൻ സിംഗ് തുടരും. ലലൻ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിംഗ് മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് വരണാധികാരി അനിൽ ഹെഗ്ഡെ പറഞ്ഞു. കാലാവധി 3 വർഷമാണ്. പാർട്ടിയുടെ ദേശീയ കൗൺസിൽ…

സെമേറു അഗ്നിപര്‍വ്വതം സജീവമായി; കിഴക്കന്‍ ജാവയില്‍ നിന്ന് 2,000ത്തോളം പേരെ മാറ്റി

ജാവ: ഇന്തോനേഷ്യയിലെ സെമേറു അഗ്നിപർവ്വതം സജീവമായതിനെ തുടർന്ന് കിഴക്കൻ ജാവയിൽ നിന്ന് 2,000 ലധികം ആളുകളെ ഒഴിപ്പിച്ചു. അഗ്നിപർവ്വതം പുറന്തള്ളുന്ന പുകയിൽ നിന്ന് സംരക്ഷണത്തിനായി 20,000 മാസ്കുകൾ വിതരണം ചെയ്തതായും കുടിയൊഴിപ്പിക്കപ്പെട്ടവരെ സ്കൂളുകളിലും വില്ലേജ് ഹാളുകളിലും മറ്റും പാർപ്പിച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യയിലെ ദുരന്ത…