Author: newsten

വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് പിണറായി സർക്കാർ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “2019ൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതി 2023ലും പൂർത്തിയാകാത്തത് ഈ സർക്കാർ കാരണമാണ്. 7 വർഷമായി പദ്ധതിക്കായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയിൽ…

വിഴിഞ്ഞം ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും; യുഡിഎഫ് നിലപട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി മുൻ മന്ത്രിയും സി.പി.എം നേതാവുമായ സജി ചെറിയാൻ. പണി പൂർത്തിയായാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറുകയും ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടാവുകയും…

മുറിവേറ്റ് കുടൽ പുറത്തുവന്ന കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച് ഡോക്ടർമാർ

വെറ്റിനറി ഡോക്ടറുടെ അടുത്തെത്തുന്ന ഓരോ മൃഗവും അവർക്ക് പുതിയ പാഠമാണ്. ജീവന്റെ തുടിപ്പുകൾ എല്ലാവരിലും ഒന്നുപോലെയാണെന്ന് അവർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വയറിന് ഗുരുതരമായി മുറിവേറ്റ ഒരു കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് രണ്ട് ഡോക്ടർമാർ. വെറ്റ്സ് ആൻഡ് പെറ്റ്സ് ഫോർ മൾട്ടി സ്പെഷ്യാലിറ്റി…

വിഴിഞ്ഞം സമരം; പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമെന്ന് എം വിൻസെന്റ് എംഎൽഎ

തിരുവനന്തപുരം: നിയമസഭയിൽ വിഴിഞ്ഞം സമരത്തിൽ ചർച്ച. പ്രതിഷേധക്കാരോട് സർക്കാരിന് ശത്രുതാപരമായ സമീപനമാണുള്ളതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എം വിൻസെന്‍റ് പറഞ്ഞു. പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. 4 മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം കണ്ടിട്ടില്ല. ഇപ്പോൾ കാണുന്ന ഈ…

ലൈംഗിക ബന്ധത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതം അനുമതിയാകില്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അനുമതി തേടിയിരുന്നുവെന്ന വാദം ഡൽഹി ഹൈക്കോടതി തള്ളി. 16 വയസുകാരി ലൈംഗിക ബന്ധത്തിന് സമ്മതം മൂളിയെന്ന വാദം നിയമത്തിന് മുന്നിൽ അനുമതിയായി കണക്കാക്കാനാവില്ലെന്ന് യുവാവിന് ജാമ്യം നിഷേധിച്ച് കൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞു.…

ഇന്ത്യയുടെ പിന്മാറ്റത്തോടെ 2027 ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി

റിയാദ്: 2027ലെ ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. തിരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് ടൂർണമെന്‍റ് സൗദി അറേബ്യയിൽ നടക്കുമെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയും സൗദി അറേബ്യയുമായിരുന്നു ടൂർണമെന്‍റിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ ആവശ്യത്തിൽ നിന്നുള്ള ഇന്ത്യൻ…

ശബരിമലയിൽ ഹെലികോപ്റ്റർ ഉൾപ്പെടെ വിഐപി ദർശനം; സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിൽ സ്വകാര്യ കമ്പനി ഹെലികോപ്റ്റർ ഉൾപ്പെടെ വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സോപാനത്ത് ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. ഹെലികോപ്റ്ററിൽ വരുന്നവർക്ക് വിഐപി ദർശനവും പ്രത്യേക പരിഗണനയും നൽകാനാവില്ല. രണ്ട് തരം തീർത്ഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി…

അബുദാബിയില്‍ 18 കഴിഞ്ഞവർക്ക് ഫ്ലൂ വാക്സിൻ; ഫാർമസികൾക്ക് നൽകാം

അബുദാബി: അബുദാബി ആരോഗ്യ വകുപ്പ് ഫാർമസികൾക്ക് ഫ്ലൂ വാക്സിനുകൾ നൽകാൻ അനുമതി നൽകി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രോഗങ്ങൾ പിടിപെടുന്നത് തടയുന്നതിനുമായി കൂടുതൽ ആളുകൾക്ക് വാക്സിനുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. പനി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി എല്ലാവരും…

പി എൻ ബി തട്ടിപ്പ്; 24 മണിക്കൂറിനകം പണം തിരികെ നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട മുഴുവൻ തുകയും 24 മണിക്കൂറിനകം തിരികെ നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട കത്ത് ഇന്ന് തന്നെ കോർപ്പറേഷൻ ബാങ്ക് അധികൃതർക്ക് സമർപ്പിക്കും. മുഴുവൻ ഇടപാടിന്‍റെയും വിശദാംശങ്ങളും കോർപ്പറേഷൻ…

ദി 2 ആഫ്രിക്ക പേള്‍സ് ഇന്ത്യയിലേക്ക്; കടല്‍ത്തട്ടിലൂടെയുള്ള നീളം കൂടിയ കേബിള്‍ ശൃംഖല

കടല്‍ത്തട്ടിലൂടെ ഇന്‍റർനെറ്റ് എത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ ശൃംഖലയായി മാറുന്ന ‘ദി 2 ആഫ്രിക്ക പേള്‍സ്’ ഇന്ത്യയിലേക്ക് വരുന്നു. ശൃംഖലയെ ഭാരതി എയർടെൽ ഫേസ്ബുക്ക് കമ്പനിയായ മെറ്റയുമായി സഹകരിച്ച് ഇന്ത്യയുമായി ബന്ധിപ്പിക്കും. മെറ്റയുടെ പിന്തുണയോടെ 23 രാജ്യങ്ങളെ ബന്ധിപ്പിച്ച് 2020…