Author: newsten

കാലുകൾ തളർന്നെങ്കിലും മനസ്സ് തളർന്നില്ല; വാഹനമോടിച്ച് അത്ഭുതപ്പെടുത്തി അലിഭാവ

വൈകല്യം ബാധിച്ചവർക്കും ഈ ഭൂമിയിൽ പലതും നേടാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഒരു യുവാവ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി അലി ഭാവക്ക് തന്റെ ഇരുകാലുകൾക്കും ചലനശേഷിയില്ലെങ്കിലും അതെല്ലാം മറന്ന് വാഹനമോടിച്ച് അത്ഭുതപ്പെടുത്തുകയാണ് അദ്ദേഹം ഇത്തരം വൈകല്യമുള്ളവർക്ക് വാഹനമോടിക്കണമെങ്കിൽ പ്രത്യേക അനുമതിയോടെ വൻതുക ചിലവാക്കി…

വിഴിഞ്ഞം സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. നേരത്തെ ചീഫ് സെക്രട്ടറി വി.പി.ജോയ് സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന്…

ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചയിൽ 4 നിർദേശങ്ങളുമായി വിഴിഞ്ഞം സമരസമിതി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയി വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്തുന്നു. 4 നിർദ്ദേശങ്ങളാണ് ഇതേ തുടർന്ന് സമരസമിതി മുന്നോട്ടുവച്ചത്. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം, ഇതിനായുള്ള പണം അദാനിയുടെ…

പന്തിനെ പുറത്താക്കിയതല്ല; റിലീസ് ചെയ്‌തത് സ്വന്തം അപേക്ഷയിലെന്ന് റിപ്പോർട്ട്

മിർപുർ (ബംഗ്ലദേശ്): ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ നാടകീയമായി ടീമിൽ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ തന്നെ താത്പര്യപ്രകാരമെന്ന് റിപ്പോർട്ട്. പരിക്ക് കാരണവും ഫോമിൽ അല്ലാത്തതിനാലും തനിക്ക് വിശ്രമം ആവശ്യമാണെന്ന് മുഖ്യ പരിശീലകൻ…

യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 165 കോടി തട്ടി ഹാക്കര്‍മാര്‍

വാഷിങ്ടണ്‍: യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചൈനീസ് ഹാക്കർമാർ ഏകദേശം 165 കോടി രൂപ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള എ.പി.ടി 41 എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് മോഷണം നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി…

മോദിക്കെതിരെ ട്വീറ്റ്; തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ അറസ്റ്റിൽ

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് തൃണമൂൽ കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ തിങ്കളാഴ്ച രാത്രി രാജസ്ഥാനില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സാകേത് ഗോഖലെയ്ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്ത്…

കെ എം ബഷീർ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ്…

രാജ്യത്തെ ഏറ്റവും വലിയ എന്‍ബിഎഫ്‌സിയായി ശ്രീറാം ഫിനാന്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി (എൻബിഎഫ്സി) ശ്രീറാം ഫിനാൻസ്. ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനിയും ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് കമ്പനിയും ലയിപ്പിച്ചതോടെയാണ് കമ്പനി ഏറ്റവും വലിയ എൻബിഎഫ്സിയായി മാറിയത്. 6.7 ദശലക്ഷം ഉപഭോക്താക്കളാണ് ശ്രീറാം…

മാലിന്യത്തില്‍ നിന്ന് 298,937 കിലോവാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിച്ച് ഖത്തര്‍

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഖരമാലിന്യ പുനരുപയോഗ പദ്ധതി ലോകകപ്പിന്‍റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 298,937 കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിച്ചു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഖരമാലിന്യ പുനരുപയോഗ പദ്ധതിയെന്ന് മാലിന്യ സംസ്കരണ വകുപ്പ് ഡയറക്ടർ ഹമദ്…

ഹിഗ്വിറ്റ; പേര് മാറ്റില്ലെന്ന് സംവിധായകൻ, ചർച്ച പരാജയം

കൊച്ചി: ഹിഗ്വിറ്റ വിവാദം കോടതിയിലേക്ക്. ഇന്ന് ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ സമവായമുണ്ടായില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചില്ല. ഇതോടെ നിരോധനവുമായി മുന്നോട്ട് പോകുകയാണെന്ന് ഫിലിം ചേംബർ അറിയിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന്…