Author: newsten

ഇനി അപകടകേന്ദ്രങ്ങള്‍ മുൻകൂട്ടി അറിയാം; ഓണ്‍ലൈന്‍ മാപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

ഒറ്റപ്പാലം: സംസ്ഥാനത്തെ പ്രധാന റോഡുകളിലെ സ്ഥിരം അപകട സ്ഥലങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഓൺലൈൻ ഭൂപടവുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തെ 3,117 അപകട സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് വഴി തിരിച്ചറിയാനാകും. അപകടസ്ഥലങ്ങളെക്കുറിച്ച് വകുപ്പ് നടത്തിയ പഠനത്തിന്‍റെ ഭാഗമായാണ് ഭൂപടം തയ്യാറാക്കുന്നത്. അപകടങ്ങളുടെ…

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിക്കെതിരായ ആക്രമണം; 2 പ്രതികളെ തിരിച്ചറിഞ്ഞു

കണ്ണൂർ: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ആക്രമിക്കപ്പെട്ട കേസിൽ ആറ് പൊലീസുകാരെ കണ്ണൂർ അഡി. സെഷൻസ് കോടതിയിൽ ഇന്നലെ വിസ്തരിച്ചു. സംഭവസമയത്ത് മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ച 2 പേരെ കണ്ണൂർ ഡിവൈഎസ്പി ആയിരുന്ന പി. സുകുമാരൻ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് നേരെ കല്ലെറിഞ്ഞ…

അന്തരിച്ച നടൻ ഹരി വൈരവന്റെ മകളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് വിഷ്ണു വിശാൽ

2009-ൽ പുറത്തിറങ്ങിയ വെണ്ണില കബഡി കൂഴു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടൻ ഹരി വൈരവൻ രണ്ട് ദിവസം മുമ്പാണ് അന്തരിച്ചത്.ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈരവന്‍റെ വിയോഗത്തെ തുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ. വൈരവന്‍റെ കുടുംബത്തിന്…

കുസാറ്റ് പ്രൊഫസര്‍ നിയമനത്തിൽ അട്ടിമറി ആരോപണം; പിവിസിയുടെ ഭാര്യക്ക് പരമാവധി മാര്‍ക്ക്‌

തിരുവനന്തപുരം: എം.ജി. സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ഡോ.കെ.ഉഷയ്ക്ക് കുസാറ്റിലെ പ്രൊഫസർ നിയമനത്തിൽ ഒന്നാം റാങ്ക് ലഭിക്കാന്‍ ഇന്‍റർവ്യൂവിലെ മാർക്കിൽ കൃത്രിമം നടന്നെന്ന് ആരോപണം. കൂടുതൽ അക്കാദമിക് യോഗ്യതയുള്ളവരെ മറികടന്ന് ഉഷയ്ക്ക് 20 ൽ 19 മാർക്ക് നൽകിയെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ…

ഗവർണർ പുറത്താക്കിയ നടപടി; സെനറ്റ് അംഗങ്ങളുടെ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ…

ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാൻ ബിൽ; സംസ്ഥാനത്തിന് മാത്രം തീരുമാനം എടുക്കാനാകില്ലെന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലിന് മറുപടിയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് വിഷയവും നിയമസഭയിൽ ചർച്ച ചെയ്യാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ഗവർണർ പ്രതികരിച്ചു. “അവർ അവരുടെ അഭിപ്രായം പറയുന്നു. എന്‍റെ മുന്നിൽ വരുമ്പോൾ, നിലപാട്…

ജീവിതശൈലി രോഗ നിർണയം; 50 ലക്ഷത്തിലധികം പേര്‍ക്ക് വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലി രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആറു മാസമെടുത്താണ്…

റെക്കോർഡ് നേടി രോഹിത്; ഏകദിനത്തിൽ 500 സിക്സർ അടിക്കുന്ന ആദ്യ ഇന്ത്യൻ താരം

മിര്‍പുര്‍: ഏകദിനത്തിൽ 500 സിക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരവും രോഹിതാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യൻ നായകൻ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ…

വീണ്ടും അധികാരത്തിലെത്തിയ ശേഷം ആദ്യമായി പരസ്യ വധശിക്ഷ നടപ്പിലാക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പരസ്യ വധശിക്ഷ താലിബാൻ നടപ്പാക്കി. താജ്മിർ എന്ന യുവാവിനെ കൊലക്കുറ്റം ചുമത്തിയാണ് തൂക്കിലേറ്റിയത്. അഞ്ച് വർഷം മുമ്പ് മറ്റൊരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് താജ്മിറിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഫറാ പ്രവിശ്യയിലെ സ്പോർട്സ് സ്റ്റേഡിയത്തിലാണ് വധശിക്ഷ…

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍; പദ്ധതിക്കായി 131 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയ്ക്ക് പുറമെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 8 കോടി രൂപ…