Author: newsten

ആർസിസി നിയമനങ്ങളിലും സിപിഎം ഇടപെടൽ; ശുപാർശ നൽകിയത് കുടുംബശ്രീയിലൂടെ

തിരുവനന്തപുരം: കുടുംബശ്രീയെ മറയാക്കി ആർ.സി.സി നിയമനങ്ങളിലും സിപിഎം ഇടപെടൽ. നഴ്സ്, ഫാർമസിസ്റ്റ്, സൂപ്പർവൈസർ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് കുടുംബശ്രീ വഴി ശുപാർശ നൽകിയത്. ബയോമെഡിക്കൽ എഞ്ചിനീയർ‌ തസ്തികളിലേക്കുള്ള നിയമനങ്ങളിലും കുടുംബശ്രീ ശുപാർശ നൽകി. കുടുംബശ്രീയ്ക്ക് സ്വീപ്പര്‍, ക്ലീനർ‌ തസ്തികകളിൽ മാത്രമാണ് അനുമതിയുള്ളത്. ഇത്…

കേരളാ പൊലീസിൽ വൻ അഴിച്ചുപണി; കത്ത് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: കേരളാ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് 1 മേധാവി കെ ഇ ബൈജുവിനെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനെയാണ് പകരക്കാരനായി നിയമിച്ചിരിക്കുന്നത്. 30 ഐപിഎസ് ഉദ്യോഗസ്ഥരെയും…

കായൽ കൈയ്യേറി നിർമാണം; ജയസൂര്യ വിജിലൻസ്​ കോടതിയിൽ ഹാജരാകണം

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിൽ നടൻ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരിട്ട്​ ഹാജരാകാൻ ഉത്തരവ്. ഇത് സംബന്ധിച്ച് ഇവർക്ക് കോടതി സമൻസ് അയച്ചു. ചെലവന്നൂർ കായൽ കൈയേറി നിർമാണം നടത്തിയെന്ന…

മെസ്സിയും ടീമും ദോഹയിലെത്തി; സ്വീകരിക്കാന്‍ മലയാളികളുടെ പട

ദോഹ: ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ടീം ദോഹയിലെത്തി. അബുദാബിയിൽ നടന്ന സൗഹൃദ മത്സരത്തിൽ യു.എ.ഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മെസിയും കൂട്ടരും. വ്യാഴാഴ്ച പുലർച്ചെ ദോഹ വിമാനത്താവളത്തിൽ എത്തിയ നീലപ്പടയെ സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ്…

​​ഗാസയിൽ തീപിടിത്തം; 10 കുട്ടികൾ ഉൾപ്പെടെ 21 മരണം

ഗാസ: പലസ്തീനിലെ ഗാസയിൽ തീപിടിത്തത്തിൽ 21 പേർ മരിച്ചു. ജബാലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്.അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണം. മരിച്ചവരിൽ 10 പേർ കുട്ടികളാണ്. നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാമെന്ന്…

8 വര്‍ഷം മുമ്പ് കാട്ടുകുതിരകള്‍ക്കൊപ്പം പോയി; ഉടമയെ തേടി തിരികെയെത്തി വളര്‍ത്ത് കുതിര

എട്ട് വർഷം മുമ്പ് കാട്ടുകുതിരകൾക്കൊപ്പം ഓടിപ്പോയ കുതിര, ഉടമസ്ഥനെ തേടി തിരികെയെത്തി. അമേരിക്കയിലെ ഉട്ടായിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം, ഉട്ടാ സ്വദേശിയായ ഷെയ്ന്‍ ആദത്തിന്റെ കുതിരയായ മോംഗോയാണ് ഉടമയുടെ അടുത്തേക്ക് തിരികെയെത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ…

മുത്തച്ഛനെ രാഹുല്‍ ഗാന്ധി അപമാനിച്ചു; സവര്‍ക്കറുടെ കൊച്ചുമകന്‍ പൊലീസില്‍ പരാതി നല്‍കി

മുംബൈ: തന്റെ മുത്തച്ഛനായ വി ഡി സവര്‍ക്കറെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സവര്‍ക്കറുടെ കൊച്ചുമകന്റെ പരാതി. സവര്‍ക്കറുടെ കൊച്ചുമകനായ രഞ്ജിത്ത് സവര്‍ക്കറാണ് ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇത്തരം പ്രസ്താവനകള്‍ നടത്തിയതിന് കോണ്‍ഗ്രസ് മഹാരാഷ്ട്ര അദ്ധ്യക്ഷന്‍…

രാജീവ് ഗാന്ധി വധം; പ്രതികളെ വെറുതെ വിട്ടതിനെതിരെ പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച സുപ്രീം കോടതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ. 1991ൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ചാണ് എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിലെ ആറ് പ്രതികളെയും മോചിപ്പിക്കാൻ സുപ്രീം…

മദ്യ വിതരണം ഒരാഴ്ച കൊണ്ട് സുഗമമാക്കും; നടപടിയാരംഭിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. 4 ലക്ഷത്തിലധികം കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പെർമിറ്റിന് ഡിസ്റ്റിലറികൾ അപേക്ഷ നൽകി. മദ്യ ഉൽപ്പാദന കമ്പനികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് ഉറപ്പ് നൽകിയതിനെ…

കൊവിഡ് നിയന്ത്രണം കടുപ്പിച്ച് ചൈന; പ്രതിഷേധവുമായി ജനം തെരുവിൽ

ബെയ്ജിംഗ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ കൊവിഡ് ഭീതി രൂക്ഷമാകുന്നു.കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. തെക്കൻ ചൈനയിലെ ഗുവാങ്സുവിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ ജനങ്ങൾ തെരുവിൽ പൊലീസുമായി ഏറ്റുമുട്ടി. വ്യാവസായിക നഗരമായ ഗുവാങ്സു…