Author: newsten

കത്ത് വിവാദം; കൗൺസിൽ യോഗത്തിൽ സംഘർഷം, പിരിച്ചുവിട്ട് മേയര്‍

തിരുവനന്തപുരം: കൗൺസിൽ യോഗം ആവശ്യപ്പെട്ടവർ മര്യാദ കാണിക്കണമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നിയമന കത്ത് വിവാദത്തിൽ ചർച്ച വേണ്ടെന്ന് ആഗ്രഹിക്കുന്ന ചിലരാണ് യോഗത്തിൽ പ്രതിഷേധിച്ചത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മേയർ പറഞ്ഞു. പ്രതിപക്ഷം എന്തിനെയാണ് ഭയപ്പെടുന്നതെന്നും മേയർ ചോദിച്ചു.…

ചരിത്രം കുറിച്ച് മണിക; ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസിൽ മെഡല്‍

ബാങ്കോക്ക്: ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്‍റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ മണിക ബത്ര. ഏഷ്യൻ കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരമായി മണിക മാറി. ലോക ആറാം നമ്പർ താരവും മൂന്ന് തവണ ഏഷ്യൻ…

കൊച്ചി കൂട്ടബലാത്സംഗം; ഇതാണോ എൽഡിഎഫ് പ്രഖ്യാപിച്ച സ്ത്രീസുരക്ഷയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ 19 കാരിയായ മോഡലിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “രാത്രിയിലടക്കം സജീവമായ നഗരത്തിലെ പൊതുനിരത്തിൽ മൂന്നര മണിക്കൂറോളം പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന്…

പിരിച്ചു വിടൽ പാതയിൽ സൊമാറ്റോയും; പുറത്താക്കുക 4% പേരെ

മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് നടപടി. മൊത്തം തൊഴിലാളികളുടെ 4% പേരെ പിരിച്ചുവിടാനാണ് പദ്ധതി. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. 4.5…

പാലാരിവട്ടം സ്വദേശിനിയുടെ ആത്മഹത്യ; സുഹൃത്ത് പ്രേരണാ കുറ്റത്തിന് അറസ്റ്റില്‍

കൊച്ചി: യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്‍റെയും ടെസിയുടെയും മകൾ അനൂജ (21) ആത്മഹത്യ ചെയ്ത കേസിലാണ് മുട്ടാർ കുന്നുംപുറം ബ്ലായിപ്പറമ്പിൽ വൈശാഖ് (24) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ്…

കത്ത് വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ മേയർ ആര്യ രാജേന്ദ്രൻ വിളിച്ചുചേർത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും ‘മേയർ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളും ഉയർത്തി മേയറുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മേയറെ…

തീവ്രവാദത്തിനെതിരെ ബംഗ്ലാദേശ്; 200 തീവ്രവാദികളെ പിടികൂടും

ധാക്ക: നിരോധിത സംഘടനകളായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി), ഹിസ്ബുത് തഹ്‌രീർ എന്നിവയുടെ 6 നേതാക്കൾ ഉൾപ്പടെ 200 ഭീകരരെ പിടികൂടാൻ ബംഗ്ലാദേശ്. ജമാഅത്തെ ഇസ്‌ലാം മേധാവിയുടെ മകനും മൂന്ന് കെഎൻഎഫ് അംഗങ്ങളും ഉൾപ്പെടെ ഏഴ് തീവ്രവാദികളെ അടുത്തിടെ രാജ്യത്ത് നടന്ന…

ഷക്കീല അതിഥി; ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കോഴിക്കോട് തടഞ്ഞു

കോഴിക്കോട്: കോഴിക്കോട്ടെ മാളിൽ നടക്കാനിരുന്ന ട്രെയിലർ ലോഞ്ച് നടി ഷക്കീല പങ്കെടുക്കുന്നതിനാൽ തടഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ലോഞ്ച് ആണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് മാൾ അധികൃതർ പറഞ്ഞതായി ഒമർ ലുലു വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ മാസം…

ജെറ്റ് എയർവേസ് പറക്കാൻ വൈകും; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി: ജെറ്റ് എയർവേയ്സ് സർവീസ് തുടങ്ങാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ സർവീസ് പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകുമെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേയ്സിന്‍റെ…

കേരളത്തിലെ ആദ്യ സർഫിംഗ് സ്‌കൂള്‍ ബേപ്പൂരില്‍; ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: വിദേശ രാജ്യങ്ങളുടെ മാതൃകയിൽ ബേപ്പൂരിൽ ടൂറിസം വകുപ്പ് വാട്ടർ അഡ്വഞ്ചർ ടൂറിസം പരിപാടികൾക്ക് തുടക്കമിടുന്നു. ബേപ്പൂരിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ആദ്യ സർഫിംഗ് സ്കൂൾ ബേപ്പൂരിലെ ഗോതീശ്വരം ബീച്ചിൽ തുറക്കും. സംസ്ഥാനത്തെ ആദ്യ സർഫിംഗ് സ്കൂളിന്‍റെ…