Author: newsten

ശശി തരൂരിനെ തടഞ്ഞിട്ടില്ല: രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെന്ന് കെ. സുധാകരൻ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംവാദ പരിപാടിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദം തള്ളി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ എതിരാളികളുടെ വ്യാജ…

140 വർഷം മുമ്പ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ പക്ഷിയെ വീണ്ടും കണ്ടെത്തി

140 വർഷം മുമ്പ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായെന്ന് കരുതപ്പെടുന്ന അപൂർവ പ്രാവിനത്തെ വീണ്ടും കണ്ടെത്തി. ബ്ലാക്ക് നേപ്പഡ് ഫെസന്‍റ് പീജയണ്‍ എന്ന ഇനത്തില്‍ പെടുന്ന പക്ഷിയെയാണ് വീണ്ടും കണ്ടെത്തിയത്. വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന പ്രാവുകളുടെ ഒരു ഇനമാണ് ഇത്. പാപ്പുവ ന്യൂ…

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു; രണ്ട് പേരെ കാണാതായി

മലപ്പുറം: മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. ഭാരതപ്പുഴയിൽ കക്ക വാരാൻ പോയ സംഘത്തിന്റെ തോണി മറിഞ്ഞാണ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചത്. കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. കക്ക വാരാൻ പോയ ആറംഗ സംഘത്തിന്റെ…

പാര്‍ട്ടിയില്‍ വിലക്കോ ശത്രുക്കളോ ഇല്ലെന്ന് ശശി തരൂർ

കോഴിക്കോട്: പാർട്ടിയിൽ തനിക്ക് വിലക്കില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. കോഴിക്കോട് തരൂരിനെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെത്തുടർന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത് സാങ്കേതിക കാരണത്താലാണെന്നും തരൂർ പറഞ്ഞു.…

കോവളത്ത് തിരമാലകൾക്ക് പച്ചനിറം; മീനുകളെ കൂട്ടത്തോടെ നശിപ്പിക്കുന്ന ആൽഗകൾ കണ്ടെത്തി

വിഴിഞ്ഞം: കോവളത്ത് തിരമാലകൾക്ക് പച്ചനിറം. ആൽഗകളുടെ സാന്നിധ്യമാണ് കടൽ പകൽ പച്ചനിറത്തിലും രാത്രിയിൽ നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ തിളങ്ങുന്നതിന് കാരണമാകുന്നത്. മത്സ്യങ്ങളെ നശിപ്പിക്കാൻ കഴിവുള്ള നോക്ടി ലൂക്കാ ആൽഗകളാണ് ഇതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശനിയാഴ്ച രാത്രി കോവളം സമുദ്രാ ബീച്ചിന്…

യുക്രെയ്ൻ സന്ദർശിച്ച് ഋഷി സുനക്; പിന്തുണയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

കീവ്: യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്ൻ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം യുക്രെയ്ൻ സന്ദർശിക്കുന്നത്. വൊലോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ സുനക്, യുക്രെയ്‌ന് എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു. ”സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക എന്നതിന്റെ…

ഉരുക്ക്, ഇരുമ്പ് എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കി; ആശ്വാസത്തിൽ വ്യാപാരികൾ

ന്യൂഡല്‍ഹി: സ്റ്റീൽ ഉൽപ്പന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ ഒഴിവാക്കി സർക്കാർ. ഈ വർഷം മെയ്യിലാണ് സർക്കാർ ഇവയ്ക്ക് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നത്. തീരുവ ഒഴിവാക്കിയത് സംബന്ധിച്ചുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടു. 58 ശതമാനത്തിൽ താഴെയുള്ള ഇരുമ്പയിര് കട്ടികളുടെ കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല. മെയ്യിൽ,…

കാന്തപുരം എ.പി.മുഹമ്മദ് മുസ്‍ലിയാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്. മയ്യത്ത്…

രാജ്യത്തെ പണപ്പെരുപ്പം കുറയുന്നു; 7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: പണപ്പെരുപ്പം കുറയുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ…

വാരാണസിയിലെ കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ലഖ്‌നൗ: ഉത്തർ പ്രദേശിലെ വാരണാസിയിൽ കാശി തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാടും വാരണാസിയും തമ്മിലുള്ള പഴയ ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയാണിത്. തമിഴ്നാട്ടിൽ നിന്ന് 2,500 ലധികം പ്രതിനിധികൾ വാരണാസിയിൽ…