Author: newsten

സംസ്ഥാന സ്കൂൾ കലോൽസവം; ഫൗൾ പ്ലേ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പരിപാടികളുടെ സമയനിഷ്ഠ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മത്സരവേദിയിൽ നമ്പർ വിളിക്കുമ്പോൾ ഹാജരാകാത്ത വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടും. ഒരു തരത്തിലുള്ള ഫൗൾ പ്ലേയും അനുവദിക്കില്ല. അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോൽസവത്തിലെ വിജയികൾക്ക് സമ്മാനത്തുക…

ഔദാര്യമല്ല ചാന്‍സലര്‍ പദവി, നീക്കാൻ സർക്കാരിന് അധികാരമില്ല: ഗവർണർ

കൊച്ചി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ചാൻസലറായി നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ധാരണയും ഉടമ്പടിയുമാണ്. അത് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല. അതിനെ മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. സർവകലാശാലകളുടെ…

ക്വീർ കമ്മ്യൂണിറ്റിയെ ചേർത്തുനിർത്തുന്നു, മലയാളികളുടെ മനോഭാവത്തിൽ മാറ്റം: ഷക്കീല

തൃശ്ശൂർ: 20 വർഷം മുൻപ് താൻ കണ്ട കേരളമല്ല ഇതെന്നും മലയാളികളുടെ മനോഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ക്വീർ കമ്മ്യൂണിറ്റിയെ ചേർത്തുനിർത്തുന്ന കേരള സർക്കാരിനോട് നന്ദിയുണ്ടെന്നും നടി ഷക്കീല. ചങ്ങമ്പുഴ ഹാളിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘സഹയാത്രിക’യുടെ ഇരുപതാം വാർഷികാഘോഷമായ ‘ഇട’ത്തിന്‍റെ…

‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ’; വാജ്‌പേയിയാകാൻ പങ്കജ് ത്രിപാഠി

മുംബൈ: ‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ’ എന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ അവതരിപ്പിക്കാൻ നടൻ പങ്കജ് ത്രിപാഠി. മാധ്യമപ്രവർത്തകനായ ഉല്ലേഖ് എൻ പിയുടെ ‘ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ്…

ചൈനയില്‍ 6 മാസത്തിനിടെ ആദ്യ കോവിഡ് മരണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ബെയ്ജിങ്ങ് : ആറ് മാസത്തിനിടയിലെ ആദ്യ കോവിഡ് മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ ചൈന കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ബെയ്ജിങ്ങിൽ അധികൃതർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്കൂളുകൾ ക്ലാസുകൾ ഓൺലൈനാക്കി. നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ…

മധു വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് വിസ്തരിക്കും

പാലക്കാട്: മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണക്കോടതിയിൽ വിസ്തരിക്കും. അഗളി ഡിവൈഎസ്പി ആയിരുന്ന ടി.കെ സുബ്രഹ്മണ്യനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജിന്‍റെ വിസ്താരം ഈ മാസം 24ന് ശേഷം തീരുമാനിക്കും.…

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു

മുംബൈ: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇഷയ്ക്കും ഭർത്താവ് ആനന്ദ് പിരാമലിനും ഒരു മകനും ഒരു മകളും ജനിച്ചതായി അംബാനി കുടുംബം അറിയിച്ചു. ആദിയ, കൃഷ്ണ എന്നീ പേരുകളാണ് കുട്ടികൾക്ക് ഇട്ടിരിക്കുന്നത്. “2022 നവംബർ 19ന്…

പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ; സാമ്പത്തിക പ്രതിസന്ധിക്കിടെ അധിക ചിലവ്

തിരുവനന്തപുരം: മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പുതിയ കാർ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. ഇതിനായി 35 ലക്ഷം രൂപ പാസാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ്…

കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുൻ കെപിസിസി വൈസ് പ്രസിഡന്റ് സി കെ ശ്രീധരൻ

കാസർകോട്: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.കെ ശ്രീധരൻ. സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കുമെന്നും ശ്രീധരൻ പറഞ്ഞു. ടി.പി ചന്ദ്രശേഖരൻ കേസിൽ സി.പി.എം നേതാവ്…

വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റി; തലശ്ശേരി ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് ആരോപണം. ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നു. ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന്…