Author: newsten

ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് പ്രവർത്തനമില്ലാത്തതിനാൽ, സിൽവർ ലൈനിൽ നിന്ന് പിന്മാറില്ല: കാനം

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കാനം രാജേന്ദ്രൻ. ഇപ്പോൾ പ്രവർത്തനമില്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതെന്നും കാനം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കാനം പറഞ്ഞു. മന്ത്രിമാരുടെ സ്റ്റാഫിനെ ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കത്തോടും കാനം പ്രതികരിച്ചു.…

23 ലക്ഷം തട്ടി; 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്‌ളോഗർ ദമ്പതികൾ

മലപ്പുറം: കൽപകഞ്ചേരി സ്വദേശിയായ 68 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്‌ളോഗർ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂർ സ്വദേശി റാഷിദ (30), ഭർത്താവ് കുന്നംകുളം സ്വദേശി നിഷാദ് (36) എന്നിവരെയാണ് തൃശൂരിലെ വാടകവീട്ടിൽ നിന്ന് കൽപകഞ്ചേരി…

പെരിയ കേസിലെ പ്രതിക്ക് ആയുർവേദ ചികിത്സ; ജയിൽ സൂപ്രണ്ട് ഹാജരാകണമെന്ന് സിബിഐ കോടതി

കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സി.ബി.ഐ കോടതി നിർദ്ദേശിച്ചു. നാളെ ഹാജരാകണമെന്നാണ് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചത്. പെരിയ കേസിലെ ഒന്നാം പ്രതിയും സി.പി.എം…

തരൂരിൻ്റെ വിലക്കിന് പിന്നില്‍ നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ച ചിലർ: മുരളീധരന്‍

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടുന്ന ശശി തരൂർ എം.പിയെ പിന്തുണച്ച് കെ മുരളീധരൻ. തരൂരിന്റെ മലബാർ സന്ദർശനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെയും മുരളീധരൻ രൂക്ഷവിമർശനം നടത്തി. ശശി…

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ; ഇറാനിലെ പ്രമുഖ നടിമാര്‍ അറസ്റ്റില്‍

ടെഹ്റാന്‍: സർക്കാർ വിരുദ്ധ സമരത്തെ പരസ്യമായി പിന്തുണച്ചതിന് പ്രമുഖ ഇറാനിയൻ നടിമാർ അറസ്റ്റിൽ. ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ സർക്കാരിനെതിരെ പ്രവർത്തിച്ചതിന് ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നീ രണ്ട് നടിമാരെയാണ് അറസ്റ്റ് ചെയ്തത്. ഇറാനിൽ…

ഖത്തര്‍ ലോകകപ്പ്; 7.5 ബില്യണ്‍ ഡോളര്‍ വരുമാനം നേടി ഫിഫ

2018-22 കാലയളവില്‍ ഫിഫ നേടിയത് 7.5 ബില്യൺ ഡോളറിന്‍റെ വരുമാനം. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട 4 വർഷത്തെ വരുമാനമാണിത്. 2018ലെ റഷ്യൻ ലോകകപ്പ് സർക്കിളിൽ ഫിഫയുടെ വരുമാനം 6.4 ബില്യൺ ഡോളറായിരുന്നു. ഇത്തവണ വരുമാനത്തിൽ 1 ബില്യൺ ഡോളറിലധികം വർദ്ധനവുണ്ടായി. മികച്ച…

നേപ്പാള്‍ തിരഞ്ഞെടുപ്പ്; സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്‍റിലേയ്ക്കും പ്രവിശ്യകളിലേക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞായറാഴ്ച 61 % പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. പല പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. 22,000 പോളിംഗ് സ്റ്റേഷനുകളിൽ പ്രാദേശിക സമയം…

രാജ്യത്ത് മരുന്നുകൾക്ക് ബാർകോഡ് നിർബന്ധമാക്കുന്നു; ആദ്യ ഘട്ടം 300 ബ്രാന്‍ഡുകളിൽ

കണ്ണൂര്‍: മരുന്ന് പാക്കറ്റിന്‍റെ മുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യുആർ കോഡ് രേഖപ്പെടുത്തണമെന്ന നിബന്ധന രാജ്യത്ത് നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് ഭേദഗതി ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ആദ്യഘട്ടത്തിൽ കൂടുതല്‍ വിറ്റഴിയുന്ന 300 ബ്രാൻഡുകളിൽ ഈ…

യുപിയിൽ ശ്രദ്ധ കൊലയ്ക്ക് സമാനമായ ക്രൂരത; മുൻകാമുകൻ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി

ലക്‌നൗ: ശ്രദ്ധ വാൽക്കറുടെ കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിലെ അസംഗഢിലും സമാനമായ ക്രൂരത. അസംഗഢിലെ പശ്ചിംപട്ടി ഗ്രാമത്തിൽ മുൻ കാമുകിയെ കൊലപ്പെടുത്തി ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരാധന പ്രജാപതി (22) ആണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം…

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ കൊച്ചിയിൽ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഗോശ്രീ പാലത്തിൽ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വിമാനത്താവളത്തിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ…