Author: newsten

‘വിക്രം’ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസനും ടീമും മെയ് 27 നു കൊച്ചിയിൽ

കമൽ ഹാസന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വിക്രം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കമൽ ഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27നു വൈകിട്ട് 4.30നു കൊച്ചി ലുലു മാളിലാണ് പരിപാടി. കമൽഹാസനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും…

യുജിസി നെറ്റ് 2022; അപേക്ഷാ തീയതി നീട്ടി

ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യുജിസി യോഗ്യതാ പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്ന തീയതി നീട്ടി. ഇപ്പോൾ മെയ് 30 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ എണ്ണം കൂടുതലായതിനാലാണ് തീയതി നീട്ടിയതെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ പറഞ്ഞു.…

വിസ്മയ കേസ്;ശിക്ഷ കുറഞ്ഞു, മേൽക്കോടതിയെ സമീപിക്കുമെന്നു അമ്മ

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനു ലഭിച്ച 10 വർഷത്തെ ജയിൽ ശിക്ഷ കുറവായതായി വിസ്മയയുടെ അമ്മ. പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും പ്രതീക്ഷിച്ചിരുന്നത് ജീവപര്യന്തമാണെന്നും അവർ പറഞ്ഞു. മേൽ ക്കോടതിയെ സമീപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം…

കെഎസ്ഇബി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു

ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാൻ ഒരുങ്ങി കെഎസ്ഇബി. സാങ്കേതികവിദ്യയുടെ വികസനത്തോടെ, അപ്രസക്തമായ തസ്തികകൾ വലിയ തോതിൽ ഒഴിവാക്കപ്പെടും. 2022-23 കാലയളവിലെ വിരമിക്കൽ കണക്കാക്കിയ ശേഷം നീക്കം ചെയ്യാൻ കഴിയുന്ന തസ്തികകളുടെ എണ്ണം പരിശോധിക്കുകയാണ് ഇപ്പോൾ. ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ…

പോസ്റ്റോഫീസിൽ ഇനി കത്ത് മാത്രമല്ല, ചായയും കിട്ടും

പോസ്റ്റ് ഓഫീസിൽ പോയാൽ പോലും ഇനി ഭക്ഷണം ലഭിക്കും. കത്തുകൾ, സ്റ്റാമ്പുകൾ തുടങ്ങിയ സേവനങ്ങൾക്ക് പുറമെ ആവശ്യക്കാർക്ക് ചായ, കാപ്പി, ഭക്ഷണം എന്നിവ തപാൽ വകുപ്പ് നൽകുന്നു. പശ്ചിമബംഗാളിൽ പ്രശസ്തമായ കൊൽക്കത്ത ജനറൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലാണ് രാജ്യത്തെ ആദ്യ കഫേ…

പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായതായി നടി അര്‍ച്ചന കവി

കേരള പൊലീസിൽ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അർച്ചന കവി. പൊലീസ് മോശമായി പെരുമാറിയെന്നും തനിക്ക് സുരക്ഷിതത്വം തോന്നിയില്ലെന്നും അർച്ചന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഇതുംകൂടി വായിക്കുക: വിഭജനത്തിൽ വിഭജനം; നീണ്ട 75 വർഷങ്ങൾക്ക് ശേഷം മുംതാസ്…

വിസ്മയ കേസ്; കിരൺ കുമാർ വീണ്ടും ജയിലിലേക്ക്

കിരൺ കുമാറിന്റെ ജാമ്യം റദ്ദാക്കി. കോടതി മുറിക്കുള്ളിൽ കഴിയുന്ന കിരൺ കുമാറിനെ ഇനി ജയിലിലേക്ക് മാറ്റും. വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കോടതി ശരിവച്ചു. 304…

‘100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മായി നിയമിക്കും’

സംസ്ഥാനത്തെ 100 ആദിവാസി യുവതി യുവാക്കളെ സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ എക്സൈസ്, സിവിൽ ഓഫീസർമാരായി നിയമിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എക്സൈസ് അക്കാദമിയിലെ അടിസ്ഥാന പരിശീലനം 180 ദിവസം പൂർത്തിയാക്കിയ ശേഷം…