Author: newsten

50 കോടി കളക്ഷനുമായി ജന ഗണ മന

പൃഥ്വിരാജിൻറെ ‘ജനഗണമന’ 50 കോടി ക്ലബിൽ. ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. മംമ്ത മോഹന്ദാസ്,…

ശ്രീനിവാസൻ വധക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ് ഓമിക്കുന്ന് സ്വദേശി കെ അലി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനെതിരെ പാലക്കാട് എസ്പി ഓഫീസിൻ മുന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഏപ്രിൽ…

അഴിമതി; പഞ്ചാബ് ആരോഗ്യമന്ത്രിയെ അറസ്റ്റ് ചെയ്തു

പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ അഴിമതിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അഴിമതി ആരോപണങ്ങളിൽ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയിൽ പുറത്താക്കുന്നതായി മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ടെൻഡറുകൾക്ക് ഒരു ശതമാനം…

യുഎഇയിലും കുരങ്ങുപനി സ്ഥിരീകരിച്ചു

യുഎഇയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമാഫ്രിക്കയിൽ നിന്ന് എത്തിയ 29 കാരിയായ സ്ത്രീയിൽ ആദ്യ കേസ് കണ്ടെത്തിയതെന്നും, അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും മന്ത്രാലയം വെളിപ്പെടുത്തി. രോഗം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും അന്വേഷണം, സമ്പർക്ക പരിശോധന,…

“ഇത് സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കെതിരായ താക്കീത്”

നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ മാഷ്. സമൂഹത്തിലെ സ്ത്രീധന ഭീഷണിക്കെതിരെയാണ് കോടതി വിധി പ്രസ്താവിച്ചതെന്നും, സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കെതിരായ താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരാൾക്കെതിരായ വിധി…

“എൽഡിഎഫ് സര്‍ക്കാര്‍ അതിജീവിതക്കൊപ്പം”

നടിയെ ആക്രമിക്കപ്പെട്ട കേസിൽ എല്ലാ ഘട്ടത്തിലും അതിജീവിതക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര തിരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിൽ നീതി ഉറപ്പാക്കും. കേസ് ശരിയായി മുന്നോട്ട് പോകണമെന്നാണ് സർക്കാരിൻറെ നിലപാട്. എത്ര…

ജില്ലയുടെ പേര് മാറ്റിയതിന് ആന്ധ്രാപ്രദേശിൽ മന്ത്രിയുടെ വീടിന് തീയിട്ടു

പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയെ ബി.ആർ അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ, ആന്ധ്രാപ്രദേശിലെ അമലാപുരത്ത് പ്രതിഷേധം. ഗതാഗത മന്ത്രി പി. വിശ്വരൂപിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പ്രതിഷേധക്കാർ പോലീസ് വാഹനവും വിദ്യാഭ്യാസ…

നൂലിന്റെ വില ഉയരുന്നു; തിരുപ്പൂർ വസ്ത്ര നിർമാതാക്കൾ സമരത്തിൽ

തമിഴ്നാട്ടിലെ തിരുപ്പൂരിൽ വസ്ത്ര നിർമ്മാതാക്കൾ വീണ്ടും പണിമുടക്ക് തുടങ്ങി. നൂലിൻറെ വില കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടാഴ്ചത്തെ പണിമുടക്ക് ആരംഭിച്ചത്. കഴിഞ്ഞ മാസം മാത്രം ഒരു കിലോ നൂലിന് 40 രൂപ വർദ്ധിച്ച് 470 രൂപയായി. കഴിഞ്ഞയാഴ്ച വ്യാപാരികളും നിർമാതാക്കളും രണ്ട്…

ആമസോണ്‍ മഴക്കാടുകള്‍ വീണ്ടും പ്രളയത്തിൽ മുങ്ങി

തുടർച്ചയായ രണ്ടാം വർഷവും ബ്രസീലിയൻ ആമസോൺ വനമേഖലയിൽ വെള്ളപ്പൊക്കമുണ്ടായി. ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട രണ്ടാമത്തെ വലിയ നഗരമായ മനൗസാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. 1902 ലെ വെള്ളപ്പൊക്കം രേഖപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളിൽ ഏഴെണ്ണം നഗരം…

ശ്രീനഗറില്‍ ഭീകരരുടെ വെടിവെയ്പ്പ്; പോലീസുകാരന് വീരമൃത്യു

ശ്രീനഗറിലെ ഗനി മൊഹല്ല പ്രദേശത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. സൗര സ്വദേശി സെയ്ഫുള്ള ഖദ്രിയാണ് മരിച്ചത്. ചൊവ്വാഴ്ച വീടിൻ മുന്നിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റത്. ഖദ്രിയുടെ ഏഴുവയസ്സുള്ള മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു. കുട്ടിയുടെ വലതുകൈയ്ക്കാണ് വെടിയേറ്റത്. ആശുപത്രിയിൽ…