Author: newsten

പൊതുമേഖലാ ബാങ്കുകൾ മെച്ചപ്പെട്ട ലാഭവിഹിതം; സര്‍ക്കാരിന് ലഭിക്കുക 8000 കോടി

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുമേഖലാ ബാങ്കുകൾ മെച്ചപ്പെട്ട ലാഭവിഹിതം പ്രഖ്യാപിച്ചു. മെച്ചപ്പെട്ട അസറ്റ് ഗുണനിലവാരവും ക്രെഡിറ്റ് വളർച്ചയും ലാഭവിഹിതം പ്രഖ്യാപിക്കാൻ ബാങ്കുകളെ സഹായിച്ചു. സർക്കാരിന് 8,000 കോടി രൂപ ലാഭവിഹിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന സെൻട്രൽ ബാങ്ക്…

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,320 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ…

കശ്മീര്‍ ഭീകരവാദ ഫണ്ടിംഗ് കേസിൽ യാസിന്‍ മാലിക്കിന് ഇന്ന് ശിക്ഷ വിധിക്കും

കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് തീവ്രവാദ ഫണ്ടിംഗ് കേസിൽ ഇന്ന് ശിക്ഷ വിധിക്കും. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുക. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾ ചെയ്തതെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യാസിന് പിന്തുണയുമായി മുൻ പാക് പ്രധാനമന്ത്രി…

നടിയെ അക്രമിച്ച കേസ്; അന്വേഷണം നിർത്തേണ്ടതില്ലെന്ന് സർക്കാർ നിര്‍ദേശം

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. കേസിൽ തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കരുതെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന് കോടതിയിൽ നിന്ന് കൂടുതൽ സമയം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ…

‘അമേരിക്കയുടെ ആയുധ ലോബിക്കെതിരെ നിലകൊള്ളണം’

അമേരിക്കയുടെ ശക്തരായ ആയുധ ലോബിക്കെതിരെ നിലകൊള്ളണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ടെക്സാസിലെ ഒരു സ്കൂളിൽ 18 വയസുകാരൻ 21 പേരെ വെടിവച്ച് കൊന്നതിന് പിന്നാലെയാണ് ജോ ബൈഡൻറെ പ്രതികരണം.’ദൈവത്തിന്റെ പേരില്‍, എന്നാണ് നമ്മള്‍ എല്ലാവരും തോക്ക് ലോബിക്കെതിരെ…

നടിയെ അക്രമിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശം

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. കേസിൽ തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കരുതെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന് കോടതിയിൽ നിന്ന് കൂടുതൽ സമയം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ…

പി സി ജോര്‍ജിന് നോട്ടീസ് നല്‍കി പോലീസ്; അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യത

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി സി ജോർജിന് പൊലീസ് നോട്ടീസ് നൽകി. പാലാരിവട്ടം പൊലീസാണ് നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചയോടെ പി സി ജോർജ് പൊലീസിന് മുന്നിൽ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. ഹാജരായാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ…

മുത്തച്ഛനെയും കൊച്ചുമക്കളെയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി

ഏഴും പതിമൂന്നും വയസുള്ള പെൺകുട്ടികളെയും മുത്തച്ഛനെയും മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വഴിയിൽ വച്ച് ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. 23ന് ഏലപ്പാറയിൽ നിന്ന് തൊടുപുഴയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തിരുന്ന വാസുദേവൻ നായർക്കും കൊച്ചുമക്കൾക്കുമാണ് ദുരനുഭവമുണ്ടായത്. പേരക്കുട്ടികളോടൊപ്പം തൊടുപുഴയിലെ മകളുടെ വീട്ടിലേക്ക്…

കടലിൽ ബോട്ട് മറിഞ്ഞ് 17 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചു

റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞ് കുട്ടികളടക്കം 17 പേർ മരിച്ചു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് മലേഷ്യയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മുങ്ങി​യ​ത്. ബോട്ടിൽ 90 പേരാണ് ഉണ്ടായിരുന്നത്. 19ന് റാഖൈൻ പ്രവിശ്യയുടെ തലസ്ഥാനമായ സിത്‍വിയിൽ…

സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കായി വാക്സിൻ വിതരണം

സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്കൂളുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. സ്കൂളുകൾ, റെസിഡന്‍റ്സ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് വാക്സിൻ വിതരണം ചെയ്യുക. ഈ ദിവസങ്ങളിൽ…