Author: newsten

രാജ്ഭവൻ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി; രേഖാമൂലം ആരാഞ്ഞ് ഗവർണർ

തിരുവനന്തപുരം: എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് രേഖാമൂലം ചോദിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ തെളിവായി വീഡിയോകളും ഫോട്ടോകളും സഹിതം ബി.ജെ.പി നേതാക്കൾ കഴിഞ്ഞ…

തരൂരിനെ വിലക്കിയതിനെതിരെ അന്വേഷണം വേണം; ഹൈക്കമാന്റിന് കത്തയച്ച് എം.കെ രാഘവന്‍

കോഴിക്കോട്: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയിൽ നിന്ന് ശശി തരൂർ എംപിയെ വിലക്കിയതിനെതിരെ കോഴിക്കോട് എംപി എം കെ രാഘവൻ ഹൈക്കമാന്റിന് പരാതി നൽകി. പരിപാടിക്ക് വിലക്കിട്ടതിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ…

പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുന്നു എന്ന ആരോപണം തള്ളി തരൂര്‍

കണ്ണൂർ: കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. “ഇത്തരം ആരോപണങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. മലബാറില്‍ പങ്കെടുത്തവയെല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്ക് അറിയണം,” തരൂര്‍ വ്യക്തമാക്കി. ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും ശശി…

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവന് 480 രൂപയാണ് വില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 38600…

ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ആദ്യ പോരാട്ടത്തിന് ക്രൊയേഷ്യ

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ആദ്യ മത്സരത്തിൽ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ മൊറോക്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. റഷ്യന്‍ ലോകകപ്പില്‍ അമ്പരിപ്പിക്കുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച…

2019ൽ രാജ്യത്തെ 6.8 ലക്ഷം ജീവനെടുത്തത് അഞ്ച് ഇനം ബാക്ടീരിയകൾ

ന്യൂഡല്‍ഹി: 2019ൽ അഞ്ച് തരം ബാക്ടീരിയകൾ ഇന്ത്യയിൽ 6,78,846 പേരുടെ ജീവൻ അപഹരിച്ചതായി മെഡിക്കൽ ജേണൽ ലാൻസെറ്റിൻ്റെ റിപ്പോർട്ട്. എഷ്ചെറിഷ്യ കോളി, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ, ക്ലെബ്സിയെല്ല ന്യുമോണിയേ, സ്റ്റഫൈലോകോക്കസ് ഓറിയസ്, അസിനെറ്റോ ബാക്റ്റര്‍ ബോമനി എന്നിവയാണ് ഈ കൊലയാളി ബാക്ടീരിയകൾ. 2019ൽ…

പത്തനംതിട്ടയിലെ എൽഡി ക്ലാർക് നിയമനം; 23 നിയമന ഉത്തരവ് നൽകാൻ വൈകി

പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലാർക്ക് നിയമനം വിവാദമാകുന്നു. നിയമനം ലഭിച്ച 25 പേരിൽ രണ്ടുപേർക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. ബാക്കി 23 പേർക്കും നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. ഈ മാസം 18നാണ് 25 പേർക്കും ജില്ലാ കളക്ടർ…

ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്‌ഭവൻ തിരിച്ചയച്ചു. സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണിത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ…

രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ

അഹമ്മദബാദ്: മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്ത് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമ്മ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ ബിജെപി സ്ഥാനാർത്ഥിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ…

ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് മൂലമാകാം; റിപ്പോർട്ട്

ഹോളിവുഡ് സിനിമയില്‍ ചൈനീസ് ആയോധന കലയ്ക്ക് വന്‍ പ്രാധാന്യം നേടിക്കൊടുത്ത ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചത് കാരണമാകാമെന്ന് പുതിയ കണ്ടെത്തൽ. 1973 ജൂലൈയിൽ 32ാം വയസ്സിൽ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീ മരിക്കുന്നത്. തലച്ചോറിലുണ്ടാകുന്ന നീർ വീക്കമാണ്…