Author: newsten

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട,…

ബുർജ് ഖലീഫയുടെ 2 ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയെ കടന്നുപോകും

ഭൂമിക്ക് അപകടമുണ്ടാക്കാൻ കഴിവുള്ള ഒരു ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നുപോകുന്നു. 7335 അല്ലെങ്കിൽ 1989 ജെഎ എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹത്തിന് ബുർജ് ഖലീഫയുടെ ഇരട്ടി വലുപ്പമുണ്ട്. 1.8 മുതൽ 2 കിലോമീറ്റർ വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് മണിക്കൂറിൽ 48,280 കിലോമീറ്റർ…

തേർഡ് പാർട്ടി മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് നിരക്കുകൾ കൂട്ടി കേന്ദ്രം

തേർഡ് പാർട്ടി മോട്ടോർ വെഹിക്കിൾ ഇൻഷുറൻസിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകൾ കേന്ദ്രം വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ 2019-20 സാമ്പത്തിക വർഷത്തിലാണ് നിരക്കുകൾ പരിഷ്കരിച്ചത്. കോവിഡ് -19 മഹാമാരിയുടെ സമയത്ത് നിരക്കുകൾ മാറ്റമില്ലാതെ…

വിജയ് ബാബുവിനെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു അറിയിച്ചു. 29ന് അർദ്ധരാത്രിയോടെ വിജയ് ബാബു ദുബായിൽ നിന്ന് പുറപ്പെടുമെന്ന് എംബസി അറിയിച്ചു. ഇന്റര്‍പോളിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ്…

വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ അതിജീവിത

പീഡനക്കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയിൽ. പ്രതികൾ ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും അതിജീവിത ആവശ്യപ്പെട്ടു. അതേസമയം, വിജയ് ബാബുവിൻറെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വീട്ടിലെത്തിയ ശേഷം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്താൽ പോരേ എന്ന് കോടതി…

നവജ്യോത് സിംഗ് സിദ്ദു ഇനി പട്യാല സെൻട്രൽ ജയിലിൽ ഗുമസ്തൻ

മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനും ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു പട്യാല സെൻട്രൽ ജയിലിൽ ഗുമസ്തനായി ജോലി ചെയ്യും. 1988 ലെ ഒരു വാഹനാപകടക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പ്രവേശിച്ച പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്. ഒരു തടവുകാരൻ ആയതിനാൽ ജയിലിനുള്ളിൽ…

ഇൻഫോസിസ് സിഇഒയുടെ ശമ്പളത്തില്‍ 88% വര്‍ധന; വാർഷിക ശമ്പളം 79.75 കോടി

ഇൻഫോസിസ് സിഇഒ സലീല്‍ പരീഖിന്റെ ശമ്പളത്തില്‍ 88 ശതമാനം വര്‍ധന. പരീഖിന്റെ വാർഷിക ശമ്പളം 79.75 കോടി രൂപയായി ഉയർന്നു. 42 കോടി രൂപയില്‍ നിന്നാണ് ശമ്പളം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സിഇഒമാരുടെ…

ലോക മൂന്നാം നമ്പർ കോമ്പൗണ്ട് ആർച്ചറായി വെണ്ണം ജ്യോതി സുരേഖ

അമ്പെയ്ത്ത് റാങ്കിംഗിൽ ലോക മൂന്നാം നമ്പർ കോമ്പൗണ്ട് ആർച്ചർ താരമായി ആന്ധ്രാ പ്രദേശുകാരി വെണ്ണം ജ്യോതി സുരേഖ. ഈ റാങ്ക് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് സുരേഖ. മൂന്ന് ആർച്ചർമാർ നേരത്തെ ഈ റാങ്ക് നേടിയിരുന്നു. വെണ്ണം ജ്യോതി സുരേഖ 1996…

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ എവിടെ നിന്നാണ് ചോർന്നതെന്ന് പരിശോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി സ്വീകരിച്ചത്. മെയ് 9 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഈ ആവശ്യം തള്ളിയത്.…

ഹജ്ജ്; മക്കയിലേക്ക് ഇന്നു മുതൽ പ്രവേശന നിയന്ത്രണം

ഹജ്ജിന് മുന്നോടിയായി ഇന്ന് മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഹജ്ജ് ഉംറ പെർമിറ്റുള്ളവർ ഉൾപ്പെടെ നാല് കാറ്റഗറി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. ഈ വിഭാഗത്തിൽ പെടാത്തവരെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. അധികൃതർ നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി…