Author: newsten

യൂറോപ്പിലെ ജീവനക്കാർക്ക് യൂണിയൻ നിർമ്മിക്കാൻ അനുമതി നൽകുന്ന ഇന്ത്യൻ ഐടി സ്ഥാപനമായി വിപ്രോ

മുംബൈ: യുറോപ്പിലെ ജീവനക്കാർക്ക് യുണിയൻ രൂപീകരിക്കാൻ അനുമതി നൽകുന്ന ആദ്യ ഇന്ത്യൻ ഐടി സ്ഥാപനമായി വിപ്രോ. ഇതിലൂടെ യൂറോപ്യൻ വർക്ക്സ് കൗൺസിൽ (ഇഡബ്ല്യുസി) രൂപീകരിക്കാനും പ്രവർത്തിക്കാനും കമ്പനി ജീവനക്കാരെ അനുവദിക്കും. ഫ്രാൻസ്, സ്വീഡൻ, ഫിൻലൻഡ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 13 രാജ്യങ്ങളിൽ…

സംസ്ഥാനത്ത് മദ്യ വില കൂട്ടും; വിൽപ്പന നികുതി 2% വർധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്‍പ്പന നികുതി കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കി. നികുതി രണ്ടു ശതമാനം കൂട്ടാനാണ് തീരുമാനം. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് സര്‍ക്കാരിന്റെ നടപടി. മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ്…

രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയാം; പുതിയ പഠനം

രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയുമെന്ന് പുതിയ പഠനം. 8000 പുരുഷന്മാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ പുതിയ കണ്ടെത്തൽ. കൈകളിലും കാലുകളിലും പെട്ടെന്നുള്ള വേദന, ഏതെങ്കിലും തരത്തിലുള്ള ആഘാതം അല്ലെങ്കില്‍ ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങൾ ഉറക്കത്തില്‍…

യുഎസ് വാൾമാർട്ട് സ്റ്റോറിൽ വെടിവെയ്പ്പ്; നിരവധി പേർക്ക് പരിക്ക്

ന്യൂയോർക്ക്: യുഎസിലെ വെര്‍ജീനയയില്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെയ്പില്‍ പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. തോക്കുമായെത്തിയ അക്രമി സ്റ്റോറിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇയാൾ വെടിയുതിർത്ത ശേഷം ജീവനൊടുക്കിയതാണോയെന്നത് സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥർ വിവരം…

ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാലിന് വില വര്‍ധിച്ചേക്കും; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. രണ്ട് ദിവസത്തിനുളളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57…

ബോളിവുഡിനെ രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം വേണ്ടിവരുമെന്ന് അജയ് ദേവ്ഗണ്‍

ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് നടന്‍ അജയ് ദേവ്ഗണ്‍. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റര്‍ടൈന്‍മെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എന്നാല്‍ വിനോദസിനിമകള്‍ നിര്‍മ്മിക്കുന്നത് ഒരുതരത്തിലും…

തുര്‍ക്കിയില്‍ വൻ ഭൂചലനം, തീവ്രത 6.1; 35 പേര്‍ക്ക് പരിക്ക്

ഇസ്താംബുൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 6.1 തീവ്രത…

കതിരൂർ മനോജ് വധക്കേസ്; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ലെന്ന് സുപ്രീംകോടതി

ദില്ലി: കതിരൂർ മനോജ് വധക്കേസിലെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്നും വിചാരണക്കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി നിരീക്ഷിച്ചു.…

മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയതായി റിപ്പോർട്ട്

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് കണ്ടെത്തൽ. ഷാരിഖിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഷിമോഗയ്ക്ക് സമീപം തുംഗ നദിക്കരയിലാണ് ട്രയല്‍ സ്‌ഫോടനം നടത്തിയത്. മംഗളൂരു സ്‌ഫോടത്തിന് ഒരാഴ്ച മുമ്പായിരുന്നു ട്രയല്‍ സ്‌ഫോടനമെന്നാണ് ലഭിക്കുന്ന വിവരം.  ഭീകരസംഘടനയായ…

തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം ഒരുങ്ങുന്നു

കോട്ടയം: വിവാദങ്ങള്‍ക്കിടെ തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം തയാറെടുക്കുന്നു. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്നാണ്…