Author: newsten

ഇന്ത്യ- യുഎഇ സെക്ടറിൽ വിമാന ടിക്കറ്റുകൾക്ക് ചിലവ് കൂടിയേക്കും

ഇന്ത്യ-യു.എ.ഇ സെക്ടറിൽ വിമാനടിക്കറ്റുകൾക്ക് ചിലവ് കൂടുന്നു. ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടുന്ന പ്രവാസി ഇന്ത്യക്കാർ ഇപ്പോൾ തന്നെ ബുക്കിംഗ് ആരംഭിക്കണം. ടിക്കറ്റുകൾക്ക് 2019 ലെ മാനദണ്ഡങ്ങളേക്കാൾ 10-25 ശതമാനം കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്നു. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള…

‘സ്വതന്ത്ര വീര സവര്‍ക്കര്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിനായക് ദാമോദർ സവർക്കറുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘സ്വതന്ത്ര വീര സവർക്കർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് വി. മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “നമ്മുടെ സ്വാതന്ത്ര്യം നേടുന്നതിൽ…

കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കാനൊരുങ്ങി ഷാങ്‌ഹായ്

ചൈനീസ് നഗരമായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുമെന്ന് അധികൃതർ. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ബുധനാഴ്ച ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മിക്ക കടകളും ഹോം…

10 വയസുകാരി സീമാ കുമാരി ഇനി നടക്കും; കൃത്രിമക്കാൽ നൽകി വിദ്യാഭ്യാസ വകുപ്പ്

കൃത്രിമ കാലുകളുമായി തന്റെ സ്‌കൂളിലേക്ക് നടന്ന് ഇറങ്ങിയ 10 വയസുകാരി പെൺകുട്ടി സീമ കുമാരിക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഒറ്റക്കാലിൽ ഒരു കിലോമീറ്റർ ദൂരമുള്ള സ്‌കൂളിലേക്ക് ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സീമ അടുത്തിടെ ശ്രദ്ധനേടിയത്. ഇത്…

കങ്കണയുടെ ധാക്കഡ് എട്ടാം ദിനം ഇന്ത്യയിലാകെ വിറ്റത് 20 ടിക്കറ്റുകള്‍

കങ്കണ റണാവത്ത് നായികയായ ധാക്കഡ് റിലീസ് ചെയ്ത് എട്ടാം ദിവസം വെറും 20 ടിക്കറ്റുകളാണ് വിറ്റുപോയത്. 100 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം കഴിഞ്ഞ ദിവസം 4420 രൂപയാണ് നേടിയത്. ഭൂരിഭാഗം തിയേറ്ററുകളിലും ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയതോടെ നിർമ്മാതാക്കൾക്ക് വലിയ നഷ്ടമാണ്…

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡി.ജി.പിയെ ചുമതലപ്പെടുത്തി. ശബ്ദനിയന്ത്രണം കർശനമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ തീരുമാനം. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവ മൈതാനങ്ങൾ ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകൾക്ക് ഈ നിയന്ത്രണം ബാധകമായിരിക്കും. ഉച്ചഭാഷിണികളും മറ്റ്…

റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലി 15 വയസുകാരൻ ആശുപത്രിയിൽ

‘കെജിഎഫ് 2’ ഹീറോ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച 15 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പാക്കറ്റ് സിഗരറ്റ് വലിച്ച 15 വയസുകാരനെ തൊണ്ടവേദനയും ചുമയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ്…

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; അപലപിച്ച് കെ സുരേന്ദ്രൻ

പൂജപ്പുരയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സംഭവത്തിൽ നടപടിയെടുക്കാൻ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ജയിൽ മോചിതനായ പി.സി ജോർജിനെ…

അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെട്ടെന്ന് ഷാഫി പറമ്പിൽ

ഹോം വിവാദം കോൺഗ്രസ് ഏറ്റെടുത്തു. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെട്ടെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഹോം സിനിമയെയും നടൻ ഇന്ദ്രൻസിനെയും അവഗണിച്ചത് മനപ്പൂർവ്വമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ സർക്കാർ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്നതിന്…

ഏറ്റവും കൂടുതൽ വരുമാനമുള്ള പ്രാദേശിക പാർട്ടിയായി ഡിഎംകെ; വരവ് 150 കോടി

2020-21 സാമ്പത്തിക വർഷത്തെ രാജ്യത്തെ പ്രാദേശിക പാർട്ടികളുടെ വരവ് ചെലവ് കണക്കുകളുടെ പട്ടികയിൽ ഡിഎംകെ ഒന്നാമതെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ആണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്സ് (എ.ഡി.ആർ) പുറത്തിറക്കിയ പട്ടികയിൽ ഒന്നാമതെത്തിയത്.…