Author: newsten

ഗഗന്‍യാന്‍: പാരച്യൂട്ട് പരീക്ഷണം പൂർത്തിയാക്കി ഐഎസ്ആർഒ

ഉത്തർപ്രദേശ്: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാനി’ ന്‍റെ ഭാഗമായി ഐഎസ്ആർഒ പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം വി.എസ്.എസ്.സിയുടെ ആഭിമുഖ്യത്തിൽ ഉത്തർപ്രദേശിലെ ഝാൻസിയിലാണ് ഇന്‍റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർ ഡ്രോപ്പ് ടെസ്റ്റ് (ഐമാറ്റ്) നടത്തിയത്. ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക്…

കേരളത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് സുപ്രിം കോടതിയിൽ പുനർനിയമനം നൽകി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ പുനർ നിയമനം നൽകി. സ്റ്റാൻഡിംഗ് കൗൺസൽമാരായ സി കെ ശശിയെയും, നിഷെ രാജൻ ഷോങ്കറിനെയും മൂന്ന് വർഷത്തേക്ക് വീണ്ടും നിയമിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ…

ഗവര്‍ണറുടെയും ചാന്‍സലറുടെയും അവകാശങ്ങള്‍ വ്യത്യസ്തം; കെടിയു കേസില്‍ സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: സർക്കാരിന്റെ നിർദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചാൻസലറും ഗവർണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഉണ്ടെന്നും എന്നാൽ ചാൻസലർക്ക് അത് അവകാശപ്പെടാൻ കഴിയില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ…

എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ യുഎഇയും സൗദിയും നിഷേധിച്ചു

അബുദാബി: എണ്ണ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ യുഎഇയും സൗദി അറേബ്യയും നിഷേധിച്ചു. എണ്ണ ഉൽപാദനം വർദ്ധിപ്പിക്കില്ലെന്ന് ഇരു രാജ്യങ്ങളും ആവർത്തിച്ചു. ക്രൂഡ് ഓയിൽ ഉൽപാദനം വർദ്ധിപ്പിക്കാൻ ഓർഗനൈസേഷൻ ഓഫ് ഓയിൽ പ്രൊഡ്യൂസിംഗ് ആൻഡ് എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്സ്) പ്ലസ് അംഗങ്ങളുമായി ചർച്ച…

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് അധിക ചുമതല

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് മാറ്റങ്ങളുമായി സർക്കാർ. ആഭ്യന്തര വകുപ്പ് സെക്രട്ടറി വി.വേണുവിന് ജലവിഭവ വകുപ്പിന്‍റെ അധിക ചുമതല നൽകി. കെ.വാസുകിക്ക് ലോക കേരള സഭയുടെ ചുമതലയും നൽകിയിട്ടുണ്ട്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ഡയറക്ടറായി വീണാ മാധവനെയും, ലാന്റ് റവന്യൂ കമ്മീഷണറായി ടി…

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ കാലിഫോർണിയയിൽ

കാലിഫോർണിയ: ഇന്ന് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ഏതാണെന്ന് നിങ്ങൾക്കറിയാമോ? ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് പ്രകാരം ഈ നായയ്ക്ക് 22 വയസാണ് പ്രായം.  കാലിഫോർണിയയിൽ നിന്നുള്ള ജിനോ വുൾഫ് എന്ന നായയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം…

തരൂരിന്റെ നീക്കം പാര്‍ട്ടിവിരുദ്ധമെന്ന് കരുതുന്നില്ലെന്ന് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: മലബാറിൽ പര്യടനം നടത്തിയ തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമായി കണക്കാക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. തരൂരിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ എ.ഐ.സി.സി അടിയന്തരമായി ഇടപെടേണ്ട ആവശ്യമില്ലെന്നും താരിഖ് അന്‍വർ പറഞ്ഞു. ഇപ്പോൾ അതൊരു…

പട്ടയഭൂമി ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം കോടതിയെ അറിയിച്ചു. നിലവിലെ വസ്തുതകൾ കണക്കിലെടുത്ത് 1964…

എക്സൈസ്-പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേന, എക്സൈസ് വകുപ്പ്, വിരലടയാള ബ്യൂറോ എന്നിവയ്ക്കായി 130 ലധികം വാഹനങ്ങൾ വാങ്ങാൻ തീരുമാനം. 8 കോടിയിലധികം രൂപയ്ക്കാണ് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നത്. വിരലടയാള ബ്യൂറോയ്ക്കായി മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങുന്നതിന് 1,87,01,820 രൂപ…

മിൽമ പാലിന് 6 രൂപ കൂട്ടാൻ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്‍റെ വില ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കാൻ തീരുമാനം. വില വർദ്ധനവിന് മന്ത്രിസഭ അംഗീകാരം നൽകി. വർദ്ധനവ് എപ്പോൾ മുതൽ വേണമെന്ന് മിൽമ ചെയർമാന് തീരുമാനിക്കാം. പാലിന്‍റെ വിലയിൽ കുറഞ്ഞത് അഞ്ച് രൂപയെങ്കിലും വർദ്ധനവുണ്ടാകുമെന്ന് ക്ഷീരവികസന വകുപ്പ്…