Author: newsten

ഷാരോൺ രാജ് കൊലക്കേസ് തമിഴ്നാടിന് കൈമാറില്ല; കേരള പൊലീസ് അന്വേഷിക്കും

തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസ് അന്വേഷണം നടത്തും. കേസ് തമിഴ്നാടിന് കൈമാറില്ല. കേരളത്തിൽ കേസന്വേഷിക്കുന്നതിന് തടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെയും എജിയുടെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്…

കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: ശുപാർശ കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാൻ അയച്ച നോട്ടീസിന് നഗരസഭ മറുപടി നൽകിയിരുന്നു. പരാതി തള്ളണമെന്ന് നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും അതിനാൽ പരാതി ഓംബുഡ്സ്മാന്‍റെ…

മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ നടൻ മിഗ്‌ദാദ് അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും വോളിബോൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. 1982 ൽ ‘ആ ദിവസം’ എന്ന ചിത്രത്തിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ സംവിധായകൻ…

എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം

കൊച്ചി: എറണാകുളം സബ് കോടതിയിൽ കൈഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിയ്യൂർ ജയിലിൽ നിന്ന് കൊണ്ടുവന്ന പ്രതി തൻസീറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2020 ൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. വൈപ്പിൻ…

കയ്യൊപ്പില്ല; ബോബ് ഡിലന്റെ പുസ്തകം പ്രസാധകര്‍ റീഫണ്ടോടെ തിരിച്ചെടുത്തു

ബോബ് ഡിലന്‍റെ ഏറ്റവും പുതിയ പുസ്തകം പ്രസാധകർ വായനക്കാരിൽ നിന്ന് റീഫണ്ടോടെ തിരിച്ചെടുത്തു. അമേരിക്കൻ ഗായകനും ഗാനരചയിതാവും നൊബേൽ സമ്മാന ജേതാവുമായ ബോബ് ഡിലന്‍റെ പുസ്തകത്തിൽ പ്രസാധകർ വാഗ്ദാനം ചെയ്ത രചയിതാവിന്‍റെ ഒപ്പ് ഇല്ലെന്ന ആരോപണത്തെ തുടർന്നാണ് തിരിച്ചെടുത്തത്. പ്രസാധകരായ സൈമൺ…

ഡോ.എം.റോസലിന്‍ഡ് ജോര്‍ജിനെ കുഫോസ് ആക്ടിങ് വിസിയായി നിയമിച്ചു

തിരുവനന്തപുരം: കുഫോസ് ആക്ടിംഗ് വി.സിയായി ഡോ. എം റോസലിന്‍ഡ് ജോർജിനെ നിയമിച്ചു. റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഉത്തരവ്. പുറത്താക്കപ്പെട്ട വി.സി റിജി ജോണിന്‍റെ ഭാര്യയാണ് റോസലിന്‍ഡ് ജോർജ്. ഫിഷറീസ് സർവകലാശാലയിലെ ഫിഷറീസ് ഫാക്കൽറ്റി ഡീനും ഏറ്റവും മുതിർന്ന…

തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിന്റെ നിയമനം; ഫയലുകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: വിരമിച്ച പഞ്ചാബ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമന പ്രക്രിയയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട്…

അഷ്ടമുടിക്കായലിലെ പുരവഞ്ചികള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍

കൊല്ലം: അഷ്ടമുടി കായലിലും കൊല്ലത്തെ മറ്റ് ജലാശയങ്ങളിലും അനധികൃതമായി പ്രവർത്തിക്കുന്ന പുരവഞ്ചികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് തുറമുഖ വകുപ്പ്. അഷ്ടമുടി കായലിൽ 23 പുരവഞ്ചികളുണ്ടെങ്കിലും പത്തിൽ താഴെ എണ്ണത്തിന് മാത്രമാണ് രജിസ്ട്രേഷനും ഫിറ്റ്നസും ഉള്ളത്. ബോട്ടുകൾ ഓടിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ലൈസൻസ്…

ക്രോയേഷ്യ-മൊറോക്കോ മത്സരം ഗോള്‍രഹിത സമനിലയില്‍

ഖത്തര്‍: ഫിഫ ലോകകപ്പില്‍ ക്രോയേഷ്യ-മൊറോക്കോ മത്സരം ഗോള്‍രഹിത സമനിലയില്‍. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രോയേഷ്യക്കോ മൊറോക്കോക്കോ ആയില്ല. കളിയുടെ തുടക്കത്തില്‍ ക്രോയേഷ്യക്കായിരുന്നു ആധിപത്യമെങ്കിലും പതുക്കെ മൊറോക്കോ കൗണ്ടര്‍ അറ്റാക്കുകളുമായി ക്രോയേഷ്യയെ വിറപ്പിച്ചു. ആറാം മിനിറ്റില്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍…

മംഗളൂരു സ്ഫോടനം ആസൂത്രണം ചെയ്തത് കൊച്ചിയിലും മധുരയിലും വെച്ചെന്ന് സൂചന

മംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ പ്രതികൾക്ക് കേരളവുമായി ബന്ധമുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രതികൾ സ്ഫോടനത്തിനുള്ള ഗൂഡാലോചന നടത്തിയത്. കൊച്ചിയിലും മധുരയിലുമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച്…