Author: newsten

പുകയില കാഴ്ച നഷ്ടപ്പെടാനും കാരണമായേക്കുമെന്ന് വിദഗ്ധർ

അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ, പുകയില വലിക്കുന്നതും കാഴ്ച നഷ്ടപ്പെടാനും കാരണമാകുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ 267 മില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നുണ്ട്. എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നു

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നതായി റിപ്പോർട്ട്. ആറ് വർഷം നീണ്ട കരിയറിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ലിവർപൂളിൽ ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നാണ്…

‘ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ’ തമിഴ് പതിപ്പ് ഒടിടി റിലീസിനൊരുങ്ങുന്നു

നവാഗതരായ ശബരി-ശരവണൻ സംവിധാനം ചെയ്ത് ആർ കെ സെല്ലുലോയ്ഡ്സിന്റെ ബാനറിൽ കെ.എസ്. രവികുമാർ നിർമ്മിച്ച ഒരു ഇന്ത്യൻ തമിഴ് സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് കൂഗിൽ കുട്ടപ്പ. മെയ് ആറിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടി…

സിദ്ദു മൂസെ വാലക്ക് നിരന്തരം ഭീഷണികൾ ലഭിച്ചിരുന്നതായി പിതാവ്

ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് സിദ്ദു മൂസെ വാലക്ക് നിരന്തരം ഭീഷണികൾ ലഭിച്ചിരുന്നതായി പിതാവ് ബൽകൗർ സിംഗ് പറഞ്ഞു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളെ ഡൽഹി പോലീസ് തിഹാർ ജയിലിൽ വിശദമായി…

തൃക്കാക്കര; ഉപതിരഞ്ഞെടുപ്പിൽ 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ജോ ജോസഫ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. ഇത്തവണ വളരെ ചിട്ടയായ പ്രവര്‍ത്തങ്ങളാണ് ഉണ്ടായിരുന്നത്. അതിനാൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും ജോ ജോസഫ് പറഞ്ഞു. പാടംകൽ സ്കൂളിലെ 140-ാം നമ്പർ പോളിംഗ് ബൂത്തിൽ സംസാരിക്കുകയായിരുന്നു…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളെ കടലിൽ…

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ത്രിരാഷ്ട്ര പര്യടനത്തിനായി ഗാബോണിൽ

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ത്രിരാഷ്ട്ര പര്യടനത്തിനായി ഗാബോണിലെത്തി. ഉപരാഷ്ട്രപതിയെയും, ഭാര്യ ഉഷാ നായിഡുവിനെയും ഗാബോണീസ് പ്രധാനമന്ത്രി റോസ് ക്രിസ്റ്റ്യനെ ഒസുക്ക റപോണ്ട സ്വീകരിച്ചു. ഗാബോണീസ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന അദ്ദേഹം വൈസ് പ്രസിഡന്റ്, പ്രസിഡന്റ് അലി ബോൻഗോ ഒൻഡിംബ തുടങ്ങിയ…

സഹപാഠിക്ക് സ്നേഹത്തിന്റെ വീട് ഒരുക്കി ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ

സഹപാഠിക്ക് സ്നേഹത്തിന്റെ വീട് ഒരുക്കി ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 1994-95 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് വാട്സാപ്പ് ഗ്രൂപ്പാണ് യുവാവിന് സ്നേഹവീട് നൽകിയത്. രണ്ട് വർഷം മുമ്പ് ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാൻ ബാച്ച്…

ടിവിഎസിലെ മുഴുവൻ ഓഹരിയും ഒഴിവാക്കി മഹീന്ദ്ര ആന്റ് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമൊബൈൽ കമ്പനിയായ ടിവിഎസിലെ മുഴുവൻ ഓഹരികളും ഒഴിവാക്കി. ടിവിഎസ് ഓട്ടോമൊബൈൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2.76 ശതമാനം ഓഹരികളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റത്. ഈ ഓഹരികൾ 10 രൂപ മുതൽ മുഖവിലയുള്ളവയായിരുന്നു. 10 രൂപ മുതൽ…

തൃക്കാക്കര; ശുഭ പ്രതീക്ഷയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തൃക്കാക്കരയിലെ ജനങ്ങൾ തന്നെ സ്വീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഉമാ തോമസ് പറഞ്ഞു. പതിവുപോലെ, ഞാൻ എന്റെ പി ടി യുടെ അടുത്ത് പോയാണ് പോയി ആദ്യം പ്രാർത്ഥിച്ചത്. പി.ടി. തോമസിന് വേണ്ടി…