Author: newsten

ഇപിഎഫില്‍ ചേരുന്നതിനുള്ള ശമ്പള പരിധി വർദ്ധിപ്പിച്ചേക്കും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) ചേരുന്നതിനുള്ള ഉയർന്ന ശമ്പള പരിധി വർദ്ധിപ്പിച്ചേക്കും. നിലവിലുള്ള 15,000 രൂപയിൽ നിന്ന് 21,000 രൂപയായി ഉയർത്താനാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്. ഇതോടെ കൂടുതൽ ജീവനക്കാർക്ക് സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ ചേരാൻ കഴിയും. ഈ തീരുമാനം ജീവനക്കാരുടെയും…

വിപണിയിൽ നേട്ടം തുടരുന്നു; സെൻസെക്സ് 250 പോയിൻറ് ഉയർന്നു

മുംബൈ: ആഗോള സൂചനകൾ ശക്തി പ്രാപിച്ചതോടെ ആഭ്യന്തര വിപണിയിൽ നേട്ടം തുടരുന്നു. നിഫ്റ്റി 50 പോയിന്‍റ് ഉയർന്ന് 18,300 ലെവലിന് മുകളിലും ബിഎസ്ഇ സെൻസെക്സ് 250 പോയിന്‍റ് ഉയർന്ന് 61,791 ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി സ്‌മോൾ ക്യാപ്, നിഫ്റ്റി മിഡ്‌…

കെ-സ്മാര്‍ട്ട്; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്‌ വരുന്നു

ഒറ്റപ്പാലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വരുന്നു. കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്നാണ് ആപ്പിന്‍റെ പേര്. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ആദ്യം ലഭ്യമാക്കുന്ന തരത്തിലാണ് ഇൻഫർമേഷൻ…

കോഴിക്കോട് ശൈശവ വിവാഹം; മാതാപിതാക്കൾക്കും വരനുമെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം നടത്തി. ഈ മാസം 18നാണ് 17 വയസുള്ള പെൺകുട്ടിയുടെ വിവാഹം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശൈശവ വിവാഹവും…

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍; ഫലം മെയ് പത്തിനകം

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. മൂല്യനിര്‍ണയം ഏപ്രില്‍…

നടന്‍ കമല്‍ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്‍റർ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഭാരത് ജോഡോ യാത്ര; മധ്യപ്രദേശില്‍ രാഹുലിനൊപ്പം ചേര്‍ന്ന് പ്രിയങ്ക

ഖാണ്ഡവ: മധ്യപ്രദേശിൽ രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നു. സെപ്റ്റംബർ ഏഴിന് ആരംഭിച്ച രാഹുലിന്‍റെ യാത്ര, മഹാരാഷ്ട്ര പര്യടനം പൂർത്തിയാക്കി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക് കടന്നിരിക്കുകയാണ്. അഴിമതിക്കാരായ എം.എൽ.എമാർക്ക് 20-25 കോടി രൂപ നൽകി കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള…

മലിനജല സംസ്കരണ പ്ലാന്‍റ് നിർമ്മാണം; കോതിയിൽ സംഘർഷം, അറസ്റ്റ്

കോതി: കോതിയില്‍ അമൃത് പദ്ധതിയിൽ കോർപറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു. റോഡ് ഉപരോധിച്ച സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയാണിപ്പോൾ. ചിലരെ അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകൾ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഉപരോധിക്കുകയാണ്. ഈ റോഡിലൂടെയാണ്…

റഷ്യന്‍ ശാസ്ത്രജ്ഞര്‍ വളയമിട്ട് പറത്തിയ ദേശാടനപക്ഷിയെ കണ്ടെത്തി; ഇന്ത്യയിൽ രണ്ടാമത്തേത്‌

ചാവക്കാട്: റഷ്യൻ ശാസ്ത്രജ്ഞർ നിരീക്ഷണത്തിനായി കാലിൽ വളയമിട്ട് പറത്തി വിട്ട ഗ്രേറ്റ് നോട്ട് എന്നറിയപ്പെടുന്ന ശൈത്യകാല ദേശാടന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. റഷ്യയിലെ കാംചത്ക പെനിൻസുലയുടെ പടിഞ്ഞാറേതീരത്തെ ഖൈറുസോവ- ബെലോഗൊയോവായ നദികളുടെ അഴിമുഖത്ത് നിന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 12ന്…

ബാലനീതി നിയമ ഭേദഗതിയിൽ ആദ്യ ദത്തെടുക്കല്‍ ഉത്തരവ് പുറപ്പെടുവിച്ച് കാസര്‍കോട് കളക്ടര്‍

കാസര്‍കോട്: ബാലനീതി നിയമത്തിലെ ഭേദഗതിപ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ദത്തെടുക്കലിന് അനുമതി നല്‍കി കാസര്‍കോട് കളക്ടറായ സ്വാഗത് ആര്‍. ഭണ്ഡാരി. 2015-ല്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ ദത്തെടുക്കൽ സംബന്ധിച്ച ഉത്തരവുകള്‍ കളക്ടറുടെ അധികാരപരിധിയിലാക്കിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ ദത്തെടുക്കല്‍ ഉത്തരവാണിത്.…