Author: newsten

അഫ്ഗാനിലെ ദുരിതം; പട്ടിണി രൂക്ഷം, കുട്ടികളെ ഉറക്കാൻ ​ഗുളികകൾ നൽകുന്നതായി റിപ്പോർട്ട്

ഹെറാത്ത്: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതു മുതൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്ത് നടക്കുകയാണ്. ഇപ്പോഴിതാ അവിടെ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ബിബിസി പുറത്ത് വിട്ടിരിക്കുന്നത്. പട്ടിണി കിടന്ന് കരയുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ മാർഗമില്ലാത്തതിനാൽ, മാതാപിതാക്കൾ ഉറങ്ങാൻ…

മേയർക്കെതിരായ പ്രതിഷേധം തടയണമെന്ന് ഡെപ്യൂട്ടി മേയറുടെ ഹർജി; തള്ളി ഹൈക്കോടതി

തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരായ പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ നൽകിയ ഹർജി കോടതി തള്ളി. പി എഫ് ഐ നേരത്തെ നടത്തിയ സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനായിരുന്നു ഡെപ്യൂട്ടി…

പ്രശസ്ത എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; ഫ്ലാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് ബാബുവിനെ പയ്യന്നൂർ വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതൃഭൂമി റോഡിന് സമീപത്തെ ഫ്ളാറ്റിലാണ് സതീഷ് ബാബുവും ഭാര്യയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍…

തലസ്ഥാനത്ത് യുവതിക്ക് നേരെ ആക്രമണമുണ്ടായ സംഭവം; പ്രതി ശ്രീജിത്ത് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. വഞ്ചിയൂർ കോടതിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് കേന്ദ്ര സർക്കാർ ജീവനക്കാരിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്‍റെ നമ്പർ…

ചൈനയിൽ കോവിഡ് പിടിമുറുക്കുന്നു; കേസുകളിൽ വൻ വർദ്ധന

ബെയ്ജിങ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ തുടരുന്ന ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. ബുധനാഴ്ച മാത്രം 31,527 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് നാഷണൽ ഹെൽത്ത് ബ്യൂറോ അറിയിച്ചു. ഏപ്രിൽ 13നു ശേഷം ഇതാദ്യമായാണ് ഒരു…

ഇടുക്കിയിൽ പൊള്ളലേറ്റ് മരിച്ച വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സംശയം

ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം. നാരകക്കാനം കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മ ആന്‍റണിയുടെ മരണത്തിലാണ് കൊലപാതകത്തിന്‍റെ സൂചനകൾ പുറത്തുവന്നത്. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചിന്നമ്മയെ…

ദുൽഖർ സൽമാന് നിക്ഷേപമുള്ള എഫ് 77 ഇലക്ട്രിക് ബൈക്ക് വിപണിയിൽ

ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്‍റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിൽ അവതരിപ്പിച്ചു. ഒറിജിനൽ, റെക്കോൺ വേരിയന്‍റുകളിൽ ലഭ്യമായ ഈ ബൈക്കിനു യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ് വില. ഇതിനുപുറമെ, എഫ്…

കാത്തിരിപ്പിന് വിരാമം ; ‘കാന്താര’ ഒടിടിയിലെത്തി, ആമസോണ്‍ പ്രൈമിൽ ലഭ്യം

കെജിഎഫ് സീരീസിന് ശേഷം കന്നഡ സിനിമാ മേഖലയിൽ നിന്ന് വൻ ഹിറ്റായി മാറിയ ‘കാന്താര’ അതിന്‍റെ ഒടിടി പ്രദർശനം ആമസോൺ പ്രൈമിൽ ആരംഭിച്ചു. ആഗോള ബോക്സ് ഓഫീസിൽ 400 കോടിയിലധികം രൂപ നേടിയ ചിത്രം കേരളത്തിൽ നിന്ന് 20 കോടിയോളം രൂപ…

ഗുജറാത്ത് തിരഞ്ഞെടുപ്പ്; വിദേശികളെ ഇറക്കിയുള്ള ബിജെപി പ്രചാരണം വിവാദത്തിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ ബി.ജെ.പി നീക്കം വിവാദത്തിൽ. ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബി.ജെ.പിക്ക് വേണ്ടി വിദേശികൾ പ്രചാരണം നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെയും ഇന്ത്യൻ വിസ നിയമത്തിന്‍റെയും ലംഘനമാണ് വിദേശികളെ ഇറക്കിയുള്ള…

തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയാണ് ആക്രമിക്കപ്പെട്ടത്. വഞ്ചിയൂരിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ പ്രതി സ്ത്രീയെ ആക്രമിച്ച് നിലത്തേക്ക് തള്ളിയിടുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.