Author: newsten

പരാജയങ്ങൾക്ക് പിന്നാലെ പുതിയ ചിത്രം ഒ.ടി.ടി.യിൽ റിലീസ് ചെയ്യാൻ കങ്കണ

സിനിമകളുടെ തുടർച്ചയായ പരാജയങ്ങളെ മറികടക്കാൻ നടി കങ്കണ റണാവത്ത് ഒ.ടി.ടി. പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. പുതിയ ചിത്രം ‘തേജസ്’ ഒ.ടി.ടി.യിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് കാത്തിരുന്ന ‘ധാക്കഡ്’ എന്ന ചിത്രത്തിന്റെ ദയനീയ പരാജയമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. പ്രേക്ഷകരെ ആകർഷിക്കാൻ…

മുഹമ്മദ് നബിക്കെതിരായ പരാമർശം; ഇന്ത്യക്കെതിരെ പ്രതിഷേധിച്ച് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാകിസ്താൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ മുസ്ലീങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ശക്തമായി പ്രതിഷേധിക്കാനും ഇന്ത്യയ്ക്ക്…

കോ​വി​ഡ് കൂടുന്നതിൽ ഭ​യ​പ്പെ​ടേ​ണ്ട; ജ​ല​ദോ​ഷ​പ്പ​നി പോ​​ലെയെന്ന് വിദഗ്ധർ

തി​​രു​​വ​​ന​​ന്ത​​പു​​രം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അമിതമായി പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭൂരിഭാഗം പേർക്കും ജലദോഷം പോലെയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കേസുകൾ വർദ്ധിക്കുമ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എല്ലാ പകർച്ചവ്യാധികളും…

നൂപൂർ ശർമയുടെ നബി പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിച്ച രാജ്യങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നൂപുരിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിന് എതിരാണെന്നും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഇന്ത്യയുടെ സമീപനമെന്നും പ്രസ്താവനയിൽ പറയുന്നു. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾ രാജ്യത്തിന്റെ നിലപാടായി…

വിദ്വേഷ പ്രസംഗക്കേസ്; പി.സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫീസിൽ ഹാജരാകാനാണ് പി സി ജോർജിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോർജ് അറിയിച്ചിട്ടുണ്ട്.…

കെഎസ്ആർടിസിയിൽ ഇന്നുമുതല്‍ വീണ്ടും സമരം; സർവീസ് മുടങ്ങില്ല

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഇന്ന് മുതൽ വീണ്ടും പണിമുടക്കും. സിഐടിയുവും ഐഎൻടിയുസിയും രാവിലെ മുതൽ കെഎസ്ആർടിസി ആസ്ഥാനത്തിന് മുന്നിൽ സമരം ആരംഭിക്കും. അഞ്ചാം തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകാത്തതിനെ തുടർന്നാണ് യൂണിയനുകൾ പണിമുടക്കുന്നത്. നാളെ എഐടിയുസിയുടെ സമര കൺവെൻഷൻ…

പോർച്ചുഗലിനെ വലിയ വിജയത്തിലേക്ക് നയിച്ച് റൊണാൾഡോ; ഇരട്ട ഗോളുകൾ

നേഷൻസ് ലീഗിൽ പോർച്ചുഗലിന് വൻ ജയം. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പോർച്ചുഗൽ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ പോർച്ചുഗീസ് ടീം മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു. റൊണാൾഡോയുടെ ഇരട്ട ഗോളുകൾ ആണ് പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത്. 15-ാം മിനിറ്റിൽ വില്ല്യം കാർ…

യുക്രൈനെ 1-0ന് തോൽപ്പിച്ച് ലോകകപ്പ് യോഗ്യത നേടി വെയ്ൽസ്

കാർഡിഫ്: കാർഡിഫിൽ നടന്ന മത്സരത്തിൽ യുക്രൈനെ 1-0ന് തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് യോഗ്യത നേടി വെയ്ൽസ്. 34–ാം മിനിറ്റിൽ യുക്രൈൻ താരം ആൻഡ്രി യാർമോലെങ്കോയുടെ ഗോളാണ് കളിയിൽ നിർണായകമായത്. വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ലിന്റെ ഫ്രീകിക്ക് യർമോലെങ്കോയുടെ ദേഹത്ത് തട്ടി യുക്രൈന്റെ…

ആരോഗ്യമന്ത്രി വീണാ ജോർജിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, ബോളിവുഡ് താരം ഷാരൂഖ് ഖാനും കോവിഡ്-19 സ്ഥിരീകരിച്ചു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിന്റെ…

താജ്മഹലിന് ചുറ്റും അനിയന്ത്രിതമായി മലിനീകരണം

താജ്മഹലിന്റെ പരിസരത്ത് പ്രവർത്തിക്കുന്ന ഫാക്ടറികൾ പുക തുപ്പുന്നത് നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ദേവാശിഷ് ഭട്ടാചാര്യ. പ്രദേശത്തെ വാഹനങ്ങളുടെ കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. താജ്മഹൽ പരിസരത്തെ…