Author: newsten

പ്രവാചകനെതിരെ വിദ്വേഷ പരാമർശം; ഇന്ത്യയ്‌ക്കെതിരെ സൗദിയും

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അപലപിച്ചു. നേരത്തെ ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങളും അതൃപ്തി അറിയിച്ചിരുന്നു. പ്രവാചകനെ അവഹേളിക്കുന്ന തരത്തിൽ ഇന്ത്യൻ ഭരണകക്ഷിയായ ബി.ജെ.പിയുടെ വക്താവ്…

റിസർവ് ബാങ്ക് ധനനയ അവലോകന യോഗം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗം ഇന്ന് ആരംഭിക്കും. പണപ്പെരുപ്പം കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ, റിസർവ് ബാങ്ക് പണനയ അവലോകനത്തിൽ പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. പലിശ നിരക്കിൽ കുറഞ്ഞത് 35 ബേസിസ് പോയിന്റ് വർദ്ധനവ് ഉണ്ടാകുമെന്നും വരും…

ഡൽഹി ആരോഗ്യമന്ത്രിയുടെ വീട്ടിൽ ഇഡി റെയ്‌‍‌‌ഡ് നടത്തി

ന്യൂഡൽഹി: കുഴൽപ്പണ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇന്ന് പുലർച്ചെയാണ് റെയ്ഡ് നടന്നത്. സത്യേന്ദർ ജെയിനിന്റെ വീടിന് പുറമേ, അദ്ദേഹവുമായി ബന്ധമുള്ള ഡൽഹിയിലെ മറ്റ് സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി. സത്യേന്ദർ…

സർക്കാർ ഓഫീസുകളിൽ പേപ്പർ രസീതുകൾ നിർത്തുന്നു; വിവരങ്ങള്‍ ഇനി മൊബൈലില്‍

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പേപ്പർ രസീതുകൾ ഏതാനും ആഴ്ചകൾ കൂടി മാത്രം. ജൂലൈ 1 മുതൽ പേപ്പർ രസീതുകൾ നൽകുന്ന സമ്പ്രദായം പൂർണ്ണമായും ഇല്ലാതാകും. പേയ്മെന്റിന്റെ വിശദാംശങ്ങൾ മൊബൈൽ ഫോണിൽ ഒരു സന്ദേശമായി ലഭിക്കും. പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്.…

വിജയ് ബാബു കേസ്; സൈജു കുറുപ്പിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു

കൊച്ചി: യുവനടി വിജയ് ബാബുവിനെതിരെ നൽകിയ ലൈംഗിക പീഡനക്കേസിൽ നടൻ സൈജു കുറുപ്പിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ സഹായിച്ചെന്ന സംശയത്തിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. വിജയ് ബാബുവിന്…

രമേഷ് പിഷാരടിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: നടനും കോണ്‍ഗ്രസ് സഹപ്രവർത്തകനുമായ രമേഷ് പിഷാരടിയെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ പിഷാരടിയെ അഭിനന്ദിച്ചത്. പിഷാരടിയും താൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ഒരുനാൾ വിജയിക്കുമെന്നതിന്റെ തെളിവാണ് തൃക്കാക്കരയിലെ…

ജനങ്ങള്‍ക്ക് തലകുനിക്കേണ്ടി വന്നിട്ടില്ല; മോദിയുടെ പഴയ പ്രസ്താവന ചർച്ചയാകുന്നു

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങൾക്ക് നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വന്നില്ല എന്ന മോദിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രവാചകനെതിരായ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ ലോകം ഇന്ത്യക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനകളെ ഉദ്ധരിച്ച് സോഷ്യൽ മീഡിയ ഔട്ട്ലെറ്റുകൾ രംഗത്തെത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം ചർച്ചയാകും

വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം പരിശോധിക്കാൻ സാധ്യത. തുടർന്നാകും ജില്ലാതല അവലോകനം നടത്തുക. തോൽവി ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ബൂത്ത് തലം മുതൽ നിയോജകമണ്ഡലം കമ്മിറ്റി നൽകിയ ഫലവും…

ന്യൂമോണിയ ലക്ഷണങ്ങളുള്ള എല്ലാവരിലും കോവിഡ് സ്രവ പരിശോധന നടത്തും

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ന്യൂമോണിയ ലക്ഷണങ്ങളുള്ള എല്ലാവരിലും കോവിഡ് സ്രവ പരിശോധന നടത്തും. പനിയും ജലദോഷവും ബാധിച്ചവരിൽ രണ്ടുമുതല്‍ അഞ്ചുശതമാനംവരെ പേർക്ക് കോവിഡ്-19 പരിശോധന നടത്തണം. അതത് ജില്ലകളിലെ സാഹചര്യം അനുസരിച്ച് പരിശോധന നടത്തേണ്ട ആളുകളുടെ…

“ബിജെപി ഭരണത്തിന് കീഴിൽ രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്ക്”

ന്യൂദല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സമ്പൂർണ ക്രാന്തി ദിവസ് പരിപാടികൾ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.