Author: newsten

എംബാപ്പെ ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ താരം

പാരിസ്: പി.എസ്.ജിയുടെ എംബാപ്പെ ലോകത്തിലെ ഏറ്റവും മൂല്യമുളള ഫുട്ബോൾ കളിക്കാരനാണെന്ന് ഒരു പഠനം പറയുന്നു. സ്വിസ് ഗവേഷണ ഗ്രൂപ്പായ സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററിയാണ് പഠനം നടത്തിയത്. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലാൻഡ് എന്നിവരാണ് എംബാപ്പെയ്ക്ക് പിന്നിൽ.…

ജീവനക്കാർ കാര്യക്ഷമമായി ജോലി ചെയ്യുന്നില്ല: കെഎസ്ആർടിസി

കൊച്ചി: ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ഉൽപാദനക്ഷമത കുറയാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നത് മുൻഗണനയല്ലെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. അഞ്ചാം തീയതി ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരായ എതിർ സത്യവാങ്മൂലത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതികരണം. കമ്പനിക്കൊപ്പം നിൽക്കുന്നതിന് പകരം…

സുപ്രീം കോടതിയുടെ പരിസ്ഥിതിലോല മേഖലയിലെ ഉത്തരവ് മറികടക്കാൻ കേരളം

തിരുവനന്തപുരം: വനമേഖലയിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് മറികടക്കാനുള്ള പദ്ധതി തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ജനവാസ മേഖലകളെ ബാധിക്കുന്ന ഒരു നിലപാടിനെയും സർക്കാർ പിന്തുണയ്ക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രതിപക്ഷം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ സ്വീകരിക്കുമെന്നും മന്ത്രി…

സൗദി ആരോഗ്യമന്ത്രാലയം ഹജ്ജ് തീർഥാടകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

സൗദി: ഈ വർഷത്തെ ഹജ്ജിന് ആവശ്യമായ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും സൗദി ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) പ്രഖ്യാപിച്ചു. സൗദി MoH അംഗീകൃത കോവിഡ് -19 വാക്സിന്റെ കുറഞ്ഞത് രണ്ട് ഷോട്ടുകളെങ്കിലും സ്വീകരിച്ച, പ്രായം 65 വയസ്സിൽ താഴെയുളളവരായിരിക്കണം എന്നതാണ് അവയിൽ ആദ്യത്തേത്.…

പ്രവാചക നിന്ദയില്‍ പ്രതികരിച്ച് യു.എന്‍

ന്യൂയോര്‍ക്ക്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിൻറെ വക്താവ് സ്റ്റീഫൻ ഡുജാറിക്.

വിജയ് ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കേരള ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് തുടരും. കേസിൽ സർക്കാരിന് വേണ്ടി അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസാണ് ഹാജരാകുന്നത്.…

ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’; ഫസ്റ്റ്ലുക്ക് പുറത്ത്  

വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചാണ് ആഷിഖ് പോസ്റ്റർ പങ്കുവച്ചത്. ടൊവീനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം…

രാജ്യത്ത് 3,714 പുതിയ കോവിഡ് രോഗികൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. 3714 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,976 ആയി.7 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്.. 2,513 പേർ രോഗമുക്തി നേടി. ഇതോടെ…

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ മേല്‍നോട്ട സമിതി 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് മേൽനോട്ട സമിതി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തിൽ നടത്തുന്ന ചർച്ചയിലൂടെ വിവാദ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് സൂചന. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൻറെ അറ്റകുറ്റപ്പണികൾക്കായി…

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ; കണ്ണൂരില്‍നിന്ന് നാടുകടത്തും

കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് പൊലീസ് കാപ്പ ചുമത്തി. ഇതോടെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകും. കണ്ണൂർ ഡി.ഐ.ജിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അർജുൻ ആയങ്കിക്കെതിരെ കാപ്പ നിയമത്തിലെ സെക്ഷൻ 15 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അർജുൻ ആയങ്കിക്കെതിരെ കാപ്പ…