Author: newsten

സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍;ഗൂഢാലോചനയുടെ ഭാഗമെന്ന് കോടിയേരി

സ്വപ്നയുടെ വെളിപ്പെടുത്തലുകൾ നേരത്തെ ജനം തള്ളിക്കളഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വാദങ്ങളാണ് ഉയർന്നത്. മാസങ്ങളായി പ്രചരിക്കുന്ന കള്ളക്കഥകൾ തിരികെ കൊണ്ടുവരാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പഴയ വീഞ്ഞ് ഒരു…

150 ശ​ത​മാ​നം ഉയർന്ന് ഇന്ത്യയിലെ പ്രമേഹ രോഗികൾ

ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായി പുതിയ പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തുവിട്ട ഒരു പഠനമനുസരിച്ച്, നഗര, ഗ്രാമീണ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ, 25 നും 34 നും…

വാഴപ്പഴത്തിന്റെ തൊലിയിൽ നിന്ന് ജൈവ ഇന്ധനം

ഉണങ്ങിയ വാഴപ്പഴത്തിന്റെ തൊലി ഇന്ധനമായി ഉപയോഗിക്കാമെന്ന് ഗവേഷകരുടെ കണ്ടെത്തൽ. വാഴപ്പഴത്തൊലിയുടെ ബയോമാസിൽ നിന്നും ഹൈഡ്രജൻ വാതകത്തെ വേർതിരിച്ച് ഇന്ധനമായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് കണ്ടെത്തിയത്. കോഫി ബീൻസ്, തേങ്ങ ചിരകിയത് എന്നിവയിലും ഇത് സാധ്യമാണ്.

“മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കിൽ ജുഡീഷ്യൽ മേൽനോട്ടം വേണമെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വിശ്വാസം…

കേരളത്തില്‍ ഇന്ന് 2271 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുകയാണ്. ഇന്ന് ആകെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. 2271 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ…

“ബിരിയാണി ചെമ്പ് കൊണ്ടു മറച്ചാലും സത്യം പുറത്തുവരും”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉന്നയിച്ചതെല്ലാം സത്യമാണെന്ന് തെളിയുകയാണെന്നും രമേശ്…

“സ്വപ്‌നയുടെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ല”

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് മുൻ മന്ത്രി കെടി ജലീൽ. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നിട്ടും വാപ്പ കളി കാണാൻ പോയില്ലെന്ന പരിഹാസത്തോടെയായിരുന്നു കെ ടി ജലീലിൻറെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…

‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’; ഖത്തര്‍ എയര്‍വേസിന്റെ പരസ്യം

ദോഹ: പ്രവാചക നിന്ദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിനെതിരെ ബഹിഷ്കരണ കാമ്പയിൻ സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിൽ ശ്രദ്ധേയമായി ഖത്തർ എയർവേയ്സിൻറെ പരസ്യം. ഖത്തർ എയർവേയ്സിൻറെ വെബ്സൈറ്റിലാണ് ‘നാഗ്പൂരിൽ നിന്ന് പറന്ന് ലോകത്തെ കാണുക’ എന്ന അടിക്കുറിപ്പോടെ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റിൻറെ…

ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആരോപണങ്ങൾ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നും, അത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം പഴയ കാര്യങ്ങൾ ആവർത്തിക്കാൻ കേസിലെ പ്രതിയെ പ്രേരിപ്പിക്കുകയാണെന്നും, അതിൽ വസ്തുതകളുടെ ഒരു…

ബിഹാറിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ലെന്ന് നിതീഷ് കുമാർ

പട്ന: സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള ബിജെപിയുടെ നിർദ്ദേശം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തള്ളി. നിയമവും ചട്ടങ്ങളും കൊണ്ട് ജനസംഖ്യയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. ബീഹാറിലെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി നീരജ്…