Author: newsten

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധന; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമായതിനാല്‍ റദ്ദാക്കണമെന്നാണ് ആവശ്യം. കൂടുതൽ അന്വേഷണത്തിനു മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന അനിവാര്യമാണ്.…

മദ്യവിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി വി. ഗോവിന്ദൻ

കൊച്ചി: വെയിലിലും മഴയിലും വരി നിന്ന് മദ്യം വാങ്ങുന്ന അവസ്ഥ സംസ്ഥാനത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്നു മന്ത്രി എം. വി. ഗോവിന്ദൻ. മദ്യ വിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കി മാറ്റാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നു മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി…

പരിസ്ഥിതി ലോല മേഖലയിലെ ഉത്തരവിൽ ആശങ്കയില്ലെന്ന് വനംമന്ത്രി

പരിസ്ഥിതി ലോല മേഖലകളിൽ സുപ്രീം കോടതി വിധിക്കെതിരെ സ്വീകരിച്ച നടപടിയിൽ സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കർഷകരെ ആശങ്കപ്പെടുത്തുന്ന ഒന്നും സർക്കാർ ഏറ്റെടുക്കില്ല. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിൽ നിന്ന് പുറത്തുകടക്കാനുള്ള…

പൊലീസ് സംരക്ഷണം വേണം; കോടതിയിൽ അപേക്ഷയുമായി സ്വപ്ന

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് തന്റെ ജീവന ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് വിവരം. ജീവന് ഭീഷണിയുള്ളതിനാൽ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്വപ്ന…

ആർബിഐ റിപ്പോ നിരക്ക് വീണ്ടും ഉയർത്തി

ദില്ലി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. ഇതോടെ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആർബിഐയുടെ മൂന്നാമത്തെ ധനനയ അവലോകന യോഗത്തിലാണ് ഇത്…

5233 പേർക്ക് കോവിഡ്; രാജ്യത്തെ കോവിഡ് കുതിപ്പ് 41%

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 5233 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 41 ശതമാനം കൂടുതൽ പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനമാണ്.…

സ്വർണ്ണക്കടത്ത് കേസിൽ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് സ്വപ്‌ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിൽ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. വെളിപ്പെടുത്തലിന് പിന്നിൽ ഒരു രാഷ്ട്രീയ അജണ്ടയുമില്ല. നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും തുടരുകയാണെന്നും സ്വപ്ന പറഞ്ഞു. ഇതൊരു സുവർണാവസരമായി ആരും ഉപയോഗിക്കരുതെന്നും സ്വപ്ന പാലക്കാട്ട്…

കോഹ്‌ലിക്ക് ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സ്

കളിക്കളത്തിൽ മോശം ഫോമിലൂടെ കടന്നുപോയിട്ടും വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ മറ്റൊരു നാഴികക്കൽ പിന്നിട്ടു. ഇൻസ്റ്റാഗ്രാമിൽ 200 മില്യൺ ഫോളോവേഴ്സാണ് ഇന്ത്യൻ ക്രിക്കറ്റ്‌ താരം മറികടന്നത്.  ഇൻസ്റ്റാഗ്രാമിൽ 200 ദശലക്ഷം ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് കോഹ്‌ലി. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ്…

‘പ്രധാനമന്ത്രി രാജ്യത്തെ മുസ്‌ലിങ്ങളെ കേള്‍ക്കില്ല’; പ്രവാചക നിന്ദയില്‍ ഒവൈസി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം രാജ്യങ്ങളെ മുഖവിലയ്ക്കെടുക്കുമെന്നും എന്നാൽ സ്വന്തം രാജ്യത്തെ മുസ്ലീങ്ങളെ കേൾക്കില്ലെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. പ്രവാചകനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി വക്താവിനെതിരെ മുസ്ലീം രാജ്യങ്ങൾ ശബ്ദമുയർത്തിയപ്പോഴാണ് ബിജെപി നടപടി സ്വീകരിച്ചത്. രാജ്യത്തെ മുസ്ലീങ്ങൾ…

വിവാദ പരാമര്‍ശത്തിൽ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ

ധാക്ക (ബംഗ്ലാദേശ്): പ്രവാചകനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. വിവാദ പരാമർശങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ഹൃദയം തകർത്തുവെന്നും അവരുടെ ഹൃദയത്തിൽ…